Saturday, 8 October 2022

കാസര്‍കോട് നഗരത്തില്‍ 650 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.in): കാസര്‍കോട് നഗരത്തില്‍ വെച്ച് 650 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍. തളങ്കര ഗസാലി നഗറിലെ മുഹമ്മദ് ഉമൈറാ(19)ണ് അറസ്റ്റിലായത്. ഇന്ന് രാവിലെ 10 മണിയോടെ പഴയ ബസ്സ്റ്റാന്റിന് സമീപം വെച്ച് എസ്.ഐ.മാരായ വിഷ്ണുപ്രസാദ്, രാജേഷ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ സുരേന്ദ്രന്‍, പ്രശാന്ത് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചത്. വില്‍പ്പനക്ക് കൊണ്ടുപോകുന്നതിനിടെയാണ് കഞ്ചാവ് പിടികൂടിയത്.

പഴയ ബസ്സ്റ്റാന്റ് പരിസരത്ത് കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ഹൊന്നമൂലയിലെ മുഹമ്മദ് ഷിഹാബുദ്ദീന്‍, ഫോര്‍ട്ട് റോഡിലെ സിദ്ദിഖ് എന്നിവരെ അറസ്റ്റ് ചെയ്തു. ലഹരിക്കടത്തും ഉപയോഗവും പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ ജില്ലയിലുടനീളം പരിശോധന കടുപ്പിച്ചിരിക്കയാണ്. കാസര്‍കോട് പൊലീസ് ആവിഷ്‌കരിച്ച ‘ക്ലീന്‍ കാസര്‍കോട്’, ‘യോദ്ധാവ്’ തുടങ്ങിയ പദ്ധതികള്‍ പ്രകാരമുള്ള പരിശോധനയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ നിരവധി പേരാണ് എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവുമായി പിടിയിലായത്.

കാസര്‍കോട് നഗരപരിധിയില്‍ മയക്കുമരുന്ന്, കഞ്ചാവ് തുടങ്ങിയവ വലിക്കുന്നവര്‍ക്കും ഉപയോഗിക്കുന്നവര്‍ക്കുമെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും പരിശോധന ഊര്‍ജ്ജിതമാക്കി വരികയാണെന്നും സി.ഐ. പി. അജിത് കുമാര്‍ പറഞ്ഞു.

Related Posts

കാസര്‍കോട് നഗരത്തില്‍ 650 ഗ്രാം കഞ്ചാവുമായി യുവാവ് അറസ്റ്റില്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.