Tuesday, 25 October 2022

രണ്ട് വിസിമാര്‍ക്ക് കൂടി രാജ്ഭവന്റെ കാരണം കാണിക്കല്‍ നോട്ടീസ്


തിരുവനന്തപുരം: രണ്ട് വിസിമാര്‍ക്ക് കൂടി രാജ്ഭവന്റെ കാരണം കാണിക്കല്‍ നോട്ടീസ്. ഡിജിറ്റല്‍, ശ്രീനാരായണ സര്‍വ്വകലാശാല വിസിമാര്‍ക്കാണ് ഗവര്‍ണര്‍ ഇന്ന് നോട്ടീസ്’ അയച്ചത്. സുപ്രീംകോടതി വിധിപ്രകാരം തുടരാനാകില്ലെന്നും നവംബര്‍ നാലിനുള്ളില്‍ വിശദീകരണം വേണമെന്നും നോട്ടീസില്‍ ആവശ്യപ്പെട്ടു.

എട്ട് വിസിമാരുടെ രാജി ആവശ്യപ്പെട്ടുള്ള നോട്ടീസ് നടപടിക്രമം പാലിച്ചല്ലെന്ന് ഹൈക്കോടതി ഇന്നലെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പഴുതടച്ചുള്ള നടപടിയുമായി ഗവര്‍ണര്‍ മുന്നോട്ട് പോകുന്നത്.

വിസിമാരെ നീക്കാനുള്ള ഗവര്‍ണറുടെ അധികാരത്തെ ചോദ്യം ചെയ്യുന്നില്ലെന്നും, സുപ്രീംകോടതി വിധി എല്ലാവര്‍ക്കും ബാധകമാണെന്നും എന്നാല്‍ നടപടിക്രമങ്ങള്‍ പാലിക്കണമെന്നുമാണ് ഹൈക്കോടതി ഇന്നലെ നിര്‍ദ്ദേശിച്ചത്.

വിസി മാരെ പുറത്താക്കാനുള്ള ചാന്‍സിലറുടെ നീക്കത്തില്‍ പ്രതിഷേധിച്ച് കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വിവിധ ഇടത് സംഘടനകളുടെ പ്രതിഷേധം നടന്നു. എസ്എഫ്‌ഐ, എംപ്ലോയിസ് യൂണിയന്‍ എന്നീ സംഘടനകളുടെ നേതൃത്വത്തില്‍ ആണ് പ്രതിഷേധം നടന്നത്. ക്യാമ്പസിനകത്തേക്ക്് പ്രവര്‍ത്തകര്‍ മാര്‍ച്ച് നടത്തി. കവാടത്തിനു മുന്നില്‍ ആരിഫ് മുഹമ്മദ്ഖാന്റെ കോലം കത്തിച്ചു.

Related Posts

രണ്ട് വിസിമാര്‍ക്ക് കൂടി രാജ്ഭവന്റെ കാരണം കാണിക്കല്‍ നോട്ടീസ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.