കാസർകോട്: മഞ്ചേശ്വരത്തെ ഫ്ളാറ്റിലെ താമസക്കാരിയും പാവൂർ സ്വദേശിനിയുമായ ഷാഹിദ(38)യെ കാണാതായ സംഭവത്തിൽ അന്വേഷണത്തിന് സൈബർ സെല്ല് ഉദ്യോഗസ്ഥർ ഇന്നലെ മഞ്ചേശ്വരം പൊലീസ് സ്റ്റേഷനിലെത്തി. സാഹിദക്ക് വന്ന ഫോൺ കോളുകളുടെ വിവരങ്ങൾ ശേഖരിച്ചു. രണ്ട് മാസത്തിനിടെ 3300 ഓളം നെറ്റ് കോളുകൾ വന്നതായാണ് കണ്ടെത്തിയത്. ഇത് മുംബൈയിൽ നിന്നെന്നാണ് സൂചന. ഏക മകൻ അയാനെ 17ന് സ്കൂളിലേക്ക് അയച്ചതിന് ശേഷം മംഗളൂരു ആയൂർവേദ ആശുപത്രിയിലേക്ക് പുറപ്പെട്ട സാഹിദയെ പിന്നീട് കാണാതാവുകയായിരുന്നു. ഇത് സംബന്ധിച്ച് അന്നേ ദിവസം തന്നെ ബന്ധുക്കൾ മഞ്ചേശ്വരം പൊലീസിൽ പരാതി നൽകിയിരുന്നു. മഞ്ചേശ്വരം അഡി.എസ്.ഐ സജിമോന്റെ നേതൃത്വത്തിൽ കർണാടക പല സ്ഥലങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല.
ഷാഹിദ തിരോധാനം: നെറ്റ് കോളുകൾ കേന്ദ്രീകരിച്ച് അന്വേഷണം ഊർജിതം
4/
5
Oleh
evisionnews