Wednesday, 12 October 2022

30-ാം വാർഷിക നിറവിൽ സുൽത്താൻ ജ്വലറി; അനവധി കാരുണ്യ പ്രവർത്തനങ്ങളും സമ്മാനങ്ങളുമായി ആഘോഷ പരിപാടികൾക്ക് തുടക്കമായി


കാസർകോട് (www.evisionnews.in): ജില്ലയിലെ പ്രമുഖ സ്വർണ, വജ്ര ആഭരണ സ്ഥാപനമായ സുൽത്താൻ ഗോൾഡ് ആൻഡ് ഡയ്മൻഡ്‌സിന്റെ 30-ാം വാർഷിക ആഘോഷ പരിപാടികൾക്ക് തുടക്കമായി. കേക്ക് മുറിച്ചുകൊണ്ട് രാജ്‌മോഹൻ ഉണ്ണിത്താൻ എംപി ഉദ്‌ഘാടനം ചെയ്തു. 1992 ൽ സ്ഥാപിതമായ സുൽത്താൻ ജ്വലറി 2003 ലാണ് കാസർകോട് എംജി റോഡിൽ സ്വന്തം കെട്ടിടത്തിൽ പ്രവർത്തനം തുടങ്ങിയത്. പുതിയ ഷോറൂം ഉദ്‌ഘാടനം ചെയ്തത് അന്നത്തെ നഗരസഭാ ചെയർമാൻ ടിഇ അബ്ദുല്ലയായിരുന്നു. നിലവിൽ ഒമ്പത് ജ്വലറി ഷോറൂമുകളും മൂന്ന് വാച് ഷോറൂമുകളും സുൽത്താനുണ്ട്. ഇതിൽ മൂന്നെണ്ണം കേരളത്തിലും ഒമ്പതെണ്ണം കർണാടകയിലുമാണ്.

ചടങ്ങിൽ വെച്ച്, 2003 ൽ സുൽത്താന്റെ ആദ്യ ഷോറൂം ഉദ്‌ഘാടനം ചെയ്ത ടിഇ അബ്ദുല്ലയെ ആദരിച്ചു. 30-ാം വാർഷികം പ്രമാണിച്ച് ഒട്ടനനവധി കാരുണ്യ പ്രവർത്തനങ്ങൾക്കും തുടക്കമായി. സുൽത്താൻ കുഞ്ഞഹ് മദ് മെമോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് നിർമിച്ച പൊതുജനങ്ങൾക്കായുള്ള സൗജന്യ ശുദ്ധീകരിച്ച കുടിവെള്ള സംവിധാനം സുൽത്താൻ കാസർകോട് ഷോറൂമിന്റെ മുമ്പിൽ നഗരസഭാ ചെയർമാൻ അഡ്വ. വിഎം മുനീർ ഉദ്‌ഘാടനം ചെയ്തു.

ആഘോഷങ്ങളുടെ ഭാഗമായി അനവധി നൂതന ജ്വലറി ഡിസൈനുകൾ പ്രദർശിപ്പിച്ചിട്ടുണ്ട്. ഡിസംബർ 31 വരെ ദിനേന ഷോപ് ആൻഡ് വൈൻ നറുക്കെടുപ്പിലൂടെ കുകർ, ആഴ്ചതോറും നറുക്കെടുപ്പിലൂടെ ടിവി, ഫ്രിഡ്‌ജ്‌, വാഷിങ് മെഷീൻ എന്നിവ സമ്മാനമായി ലഭിക്കും. മെഗാ നറുക്കെടുപ്പിൽ ഒരു ഭാഗ്യ ശാലിക്ക് ഹ്യുണ്ടായ് ഗ്രാൻഡ് ഐ10 നിയോസ് കാർ ലഭിക്കുന്നതാണെന്ന് സുൽത്താൻ ഗ്രൂപ് എംഡി ഡോ. അബ്ദുർ റഊഫ് അറിയിച്ചു.

ചടങ്ങിൽ ഹനീഫ് നെല്ലിക്കുന്ന്, സുൽത്താൻ ഗ്രൂപ് ജനറൽ മാനജർ ഉണ്ണിത്താൻ എകെ, ബ്രാഞ്ച് ഹെഡ് അശ്‌റഫ് അലി മൂസ, ബ്രാഞ്ച് മാനജർ മുബീൻ ഹൈദർ, മാനജർ മജീദ്, മുഹമ്മദ്, കേശവൻ, റീജ്യനൽ മാനജർ സമീഹ് എന്നിവർ സംബന്ധിച്ചു.

Related Posts

30-ാം വാർഷിക നിറവിൽ സുൽത്താൻ ജ്വലറി; അനവധി കാരുണ്യ പ്രവർത്തനങ്ങളും സമ്മാനങ്ങളുമായി ആഘോഷ പരിപാടികൾക്ക് തുടക്കമായി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.