കാസര്‍കോട് (www.evisionnews.in): പണം വച്ച് ചീട്ടുകളിച്ചവര്‍ പൊലീസ് പിടിയില്‍. 13 പേരെയാണ് കാസര്‍കോട് പൊലീസ് നടത്തിയ റെയ്ഡില്‍ പിടികൂടിയത്. ഇവരില്‍ നിന്ന് 47,500 രൂപ പിടിച്ചെടുത്തു. സോമനാഥ് ഷെട്ടി, ചന്ദ്രഹാസന്‍, രമേശ്, അബ്ബാസ്, ദിനേശ്, അബ്ദുല്‍ ഹമീദ്, സജി, അനിരുദ്ധന്‍, രവി പൂജാരി, അബ്ദുര്‍ റഹ്‌മാന്‍, പ്രസാദ്, മുഹമ്മദ് സലീം, അബൂബകര്‍ സിദ്ദീഖ് എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കുഡ്ലു ഗംഗേ റോഡിലെ ഒഴിഞ്ഞ വീട്ടില്‍ നടത്തിയ എസ്‌ഐ മധുസൂധനന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. സിവില്‍ പൊലീസ് ഓഫീസര്‍മാരായ രാഘേഷ്, വിജേഷ്, സാജു, ധനേഷ് എന്നിവരും പരിശോധന നടത്തിയ പൊലീസ് സംഘത്തില്‍ ഉണ്ടായിരുന്നു.<
പണം വെച്ച് ചീട്ട് കളി: 47,500 രൂപയുമായി 13 പേര്‍ അറസ്റ്റില്‍
4/
5
Oleh
evisionnews