കണ്ണൂര്‍: കണ്ണൂരില്‍ ട്രെയിനിന് നേരയുണ്ടായ കല്ലേറില്‍ പന്ത്രണ്ട് വയസുകാരിക്ക് പരിക്കേറ്റു. കോട്ടയം പാമ്പാടി മീനടത്തെ കുഴിയാത്ത് എസ്. രാജേഷിന്റെയും രഞ്ജിനിയുടെയും മകള്‍ കീര്‍ത്തനയ്ക്കാണ് തലയ്ക്ക് പരിക്കേറ്റത്. മൂകാംബിക ക്ഷേത്ര ദര്‍ശനത്തിനു ശേഷം മംഗളൂരു - തിരുവനന്തപുരം എക്‌സ്പ്രസില്‍ കുടുംബാംഗങ്ങളോടൊപ്പം കോട്ടയത്തേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. താഴെ ചൊവ്വയ്ക്കും എടക്കാട് റെയില്‍വേ സ്റ്റേഷനും ഇടയിലായിരുന്നു കല്ലേറ്. ട10 കോച്ചില്‍ 49-ാം നമ്പര്‍ സീറ്റിലായിരുന്നു പെണ്‍കുട്ടി. ട്രെയിനില്‍ വച്ചു തന്നെ യാത്രക്കാരനായ ഒരു ഡോക്ടര്‍ ഫസ്റ്റ് എയ്ഡ് നല്‍കി. പിന്നീട് ട്രെയിന്‍ ചങ്ങല വലിച്ച് നിര്‍ത്തി തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ റെയില്‍വേ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കണ്ണൂരില്‍ ട്രെയിനിനു നേരെ കല്ലേറ്: 12കാരിക്ക് പരിക്ക്
4/
5
Oleh
evisionnews