You are here : Home
/ Kerala
/ News
/ സി.പി.എം നേതാവിന് എതിരെ പീഡന പരാതിയുമായി സി.പി.ഐ വനിതാ നേതാവ്
Friday, 16 September 2022
സി.പി.എം നേതാവിന് എതിരെ പീഡന പരാതിയുമായി സി.പി.ഐ വനിതാ നേതാവ്
കോഴിക്കോട്: സിപിഎം നേതാവിനെതിരെ പൊലീസില്‍ പീഡന പരാതി നല്‍കി സിപിഐ വനിതാ നേതാവ്. കോഴിക്കോട് പേരാമ്പ്ര ഏരിയ കമ്മറ്റി അംഗവും പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി അംഗവുമായ കെപി ബിജുവിനെതിരെയാണ് പൊലീസില്‍ പരാതി ലഭിച്ചത്. തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് കോഴിക്കോട് സ്വദേശി തന്നെയായ വനിതാ നേതാവിന്റെ പരാതി. പരാതി സ്വീകരിച്ച മേപ്പയൂര്‍ പൊലീസ് ഇയാള്‍ക്കെതിരെ പീഡനക്കുറ്റം ചുമത്തി കേസെടുത്തു. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി അംഗവും മുന്‍ പഞ്ചായത്ത് പ്രസിഡന്റ്മാണ് ബിജു. സംഭവത്തിന് പിന്നാലെ പ്രദേശത്ത് ബിജുവിനെതിരെ സിപിഐയുടെ പേരില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.