കേരളം: മഹാബലിക്ക് ഓണവുമായി ഒരു ബന്ധവുമില്ലെന്ന് ബിജെപി നേതാവും കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുമായ വി. മുരളീധരന്‍. മഹാബലി കേരളം ഭരിച്ചതിന് ചരിത്രപരമായ തെളിവില്ല. നര്‍മദ നദിയുടെ തീര പ്രദേശം ഭരിച്ചിരുന്ന രാജാവ് ആണ് മഹാബലി എന്നും വി മുരളീധരന്‍ പറഞ്ഞു. ദുബായിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍ ബിജെപി അനുകൂല സംഘടനകളുടെ ഓണാഘോഷ പരിപാടിക്കിടെയായിരുന്നു കേന്ദ്രമന്ത്രിയുടെ ഈ പരാമര്‍ശം.
'ഓണവുമായുളള മഹാബലിയുടെ ബന്ധം മനസിലാകുന്നില്ല. മഹാബലിയെ കേരളം ദത്തെടുത്തതാകാം. വാമനന്‍ മഹാബലിക്ക് മോക്ഷം നല്‍കുകയായിരുന്നുവെന്നാണ് ഐതിഹ്യം പറയുന്നതെന്നും' വി മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു. ഇനിമുതല്‍ ഓണാഘോഷം ആചാരപ്പൊലിമയോടെ നടത്താന്‍ ബിജെപി പ്രചാരണം സംഘടിപ്പിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു.
മഹാബലിക്ക് ഓണവുമായി ബന്ധമില്ല; കേരളം ഭരിച്ചതിന് തെളിവില്ലെന്നും മുരളീധരന്‍
4/
5
Oleh
evisionnews