എറണാകുളം (www.evisionnews.in): കേബിള്‍ ടിവി ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍ (സിഒഎ) സംസ്ഥാന പ്രസിഡന്റായിരുന്ന എന്‍.എച്ച് അന്‍വറിന്റെ സ്മരണാര്‍ത്ഥം എന്‍.എച്ച് അന്‍വര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് നല്‍കിവരുന്ന നാലാമത് ടെലിവിഷന്‍ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള ആജീവനാന്ത പുരസ്‌കാരത്തിന് പ്രമുഖ മാധ്യമ പ്രവര്‍ത്തകനും ദൂരദര്‍ശന്‍ മുന്‍ ഡെപ്യൂട്ടി ഡയറക്ടറുമായ ബൈജു ചന്ദ്രന്‍ അര്‍ഹനായി. 25,000 രൂപയും ശില്പവും പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ്.
കേബിള്‍ ടിവി ചാനലുകളിലെ മികച്ച ന്യൂസ് സ്റ്റോറിക്കുള്ള പുരസ്‌കാരത്തിന് പ്രസാദ് പി. (ടിസിഎന്‍, തൃക്കരിപ്പൂര്‍), മികച്ച അവതാരകന്‍ ആന്റോ കല്ലേരി (ടിസിവി, തൃശൂര്‍), മികച്ച ക്യാമറമാന്‍- അനീഷ് നിള (വയനാട് വിഷന്‍), മികച്ച വിഷ്വല്‍ എഡിറ്റര്‍- പ്രജില്‍ തുയ്യത്ത് (ഗ്രാമിക ടിവി, കൂത്തുപറമ്പ്) എന്നിവരെ തെരഞ്ഞെടുത്തു. 10,000 രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്.
ന്യൂസ് സ്റ്റോറി വിഭാഗത്തില്‍ വയനാട് വിഷനിലെ രഘുനാഥ് പി.കെയും പ്രോഗ്രാം അവതരണത്തിന് സ്വാതി രാജേഷും പ്രത്യേക ജൂറി പരാശമര്‍ശത്തിന് അര്‍ഹരായി. ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ഡോ. സി.എസ് വെങ്കിടേശ്വരന്‍ ചെയര്‍മാനും എംഎസ് ബനേഷ്, എന്‍. ഇ ഹരികുമാര്‍ എന്നിവരുമടങ്ങുന്ന ജൂറിയാണ് പുരസ്‌കാര ജേതാക്കളെ തിരഞ്ഞെടുത്തത്.
സെപ്തംബര്‍ 24ന് കൊച്ചി ലെ മെറിഡിയനില്‍ നടക്കുന്ന കേരളവിഷന്‍ സംരംഭക കണ്‍വന്‍ഷനില്‍ ആലപ്പുഴ എംപി എ.എം ആരിഫ് അവാര്‍ഡുകള്‍ വിതരണം ചെയ്യും. ചടങ്ങില്‍ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ വെങ്കിടേഷ് രാമകൃഷ്ണന്‍ പങ്കെടുക്കും.
മാധ്യമ രംഗത്തെ സമഗ്ര സംഭാവനയ്ക്കുള്ള എന്‍.എച്ച് അന്‍വര്‍ മാധ്യമ പുരസ്‌കാരം ബൈജു ചന്ദ്രന്
4/
5
Oleh
evisionnews