Type Here to Get Search Results !

Bottom Ad

തപാല്‍ വഴി ശൗര്യചക്ര അയച്ചു; അപമാനിച്ചു, സ്വീകരിക്കില്ലെന്ന് കൊല്ലപ്പെട്ട സൈനികന്റെ കുടുംബം


ദേശീയം (www.evisionnews.in): ഗുജറാത്തിലെ തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികന്റെ ‘ശൗര്യചക്ര’ സ്വീകരിക്കാതെ കുടുംബം. തപാല്‍ വഴി വീട്ടിലേക്ക് അയച്ച പുരസ്‌കാരം സ്വീകരിക്കാന്‍ കഴിയില്ലെന്ന് കുടുംബം അറിയിച്ചു. 2017ലാണ് ജമ്മു കാശ്മീരില്‍ തീവ്രവാദികളോട് പോരാടി ലാന്‍സ് നായിക് ഗോപാല്‍ സിംഗ് ബദൗരിയയയ്ക്ക് ജീവന്‍ നഷ്ടമായത്.

രാജ്യത്തെ മൂന്നാമത്തെ പരമോന്നത ബഹുമതിയാണ് ശൗര്യചക്ര. അത് ഡല്‍ഹിയിലെ രാഷ്ട്രപതി ഭവനില്‍ വെച്ച് ഔദ്യോഗിക ബഹുമതികളോടെ തരേണ്ടതാണെന്നുമാണ് കുടുംബത്തിന്റെ ആവശ്യം. സൈന്യത്തിന് മെഡലുകള്‍ തപാല്‍ വഴി അയക്കാന്‍ കഴിയില്ല. ഇത് നിയമങ്ങള്‍ തെറ്റിക്കുക മാത്രമല്ല. മരണപ്പെട്ട സൈനികനെയും കുടുംബത്തിനെയും അപമാനിക്കുന്നതിനു തുല്യമാണ് പിതാവ് പറഞ്ഞു.

2018ലാണ് ലാന്‍സ് നായിക് ഗോപാല്‍ സിംഗിന് മരണാനന്തര ബഹുമതിയായി ‘ശൗര്യചക്ര’ ലഭിക്കുന്നത്. അശോക ചക്രത്തിനും കീര്‍ത്തി ചക്രയ്ക്കും ശേഷം മൂന്നാമത്തെ ഉയര്‍ന്ന ബഹുമതിയാണ് ഇത്. മുംബൈയിലെ 26/11 ഭീകരാക്രമണത്തില്‍ താജ് ഹോട്ടലില്‍ തീവ്രവാദികളെ തുരത്താന്‍ ചുമതലപ്പെടുത്തിയ നാഷണല്‍ സെക്യൂരിറ്റി ഗാര്‍ഡ് കമാന്‍ഡോ ഗ്രൂപ്പിന്റെ ഭാഗമായതിന് അദ്ദേഹത്തിന് നേരത്തെ ‘വിശിഷ്ത് സേവാ മെഡല്‍’ ലഭിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad