Type Here to Get Search Results !

Bottom Ad

കൈ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങിയ കുഞ്ഞിന് രക്ഷയായത് ഫയർഫോഴ്‌സ്, അരമണിക്കൂർ നീണ്ട രക്ഷാപ്രവർത്തനം


കേരളം (www.evisionnews.in): അടുക്കളയില്‍ കളിച്ചുകൊണ്ടിരിക്കെ അബദ്ധവശാല്‍ കൈവിരല്‍ ഇഡ്ഡലി തട്ടിനുള്ളില്‍ കുടുങ്ങിയ പിഞ്ചു കുഞ്ഞിന് ഒടുവില്‍ രക്ഷകരായത് മലപ്പുറം അഗ്‌നിരക്ഷാ സേന. ബുധനാഴ്ച രാവിലെ ആയിരുന്നു സംഭവം നടന്നത്. ഇഡലി തട്ടുമായി കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ രക്ഷിതാക്കളാണ് ആദ്യ ശ്രമം നടത്തിയത്. എന്നാൽ വേദന സഹിക്കാനാവാതെ കുട്ടി ക്കരഞ്ഞതോടെയാണ് മാതാപിതാക്കൾ ശ്രമം ഉപേക്ഷിച്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥരുടെ ആശ്രയം തേടിയത്. സേനാംഗങ്ങള്‍ മിനി ഷിയേഴ്‌സ്, ഇലക്ട്രിക് കട്ടര്‍ എന്നിവ ഉപയോഗിച്ച് അല്‍പാല്‍പ്പമായി ഇഡ്ഡലി തട്ട് മുറിച്ചെടുത്തു.

കരയുന്ന കുഞ്ഞിനെ സ്വാന്തനിപ്പിച്ചും ആശ്വസിപ്പിച്ചും ഉദ്യോഗസ്ഥർ പാത്രം ചെറിയ കഷ്ണങ്ങളാക്കി മുറിച്ചെടുക്കുകയായിരുന്നു. അര മണിക്കൂറോളം നീണ്ട പ്രയത്നം എന്തായാലും പരിക്കുകൾ ഒന്നും കൂടാതെ തന്നെ കുട്ടിയെ രക്ഷിക്കാൻ ഉദ്യോഗസ്ഥർക്ക് സാധിച്ചു. അസി. സ്റ്റേഷന്‍ ഓഫീസര്‍ യു. ഇസ്മായില്‍ ഖാന്‍, സേനാംഗങ്ങളായ കെ സിയാദ്, വി. പി.നിഷാദ്, കെ. ഷഫീക്, ടി. ജാബിര്‍, കെ. സി. മുഹമ്മദ് ഫാരിസ് എന്നിവര്‍ ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. വള്ളുവമ്പ്രം അത്താണിക്കല്‍ നെച്ചിയില്‍ വീട്ടില്‍ അബ്ബാസലി വഹീദ ദമ്പതികളുടെ രണ്ട് വയസ്സ് പ്രായമുള്ള ശയാന്‍ മാലിക്കിന്റെ ഇടത് കയ്യിലെ തള്ളവിരലിലാണ് ഇഡ്ഡലി തട്ട് കുടുങ്ങിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad