കാസര്‍കോട്: ഹര്‍ത്താല്‍ ദിനത്തില്‍ കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തിയതിന് പോപുലര്‍ ഫ്രണ്ട് നേതാക്കളും പ്രവര്‍ത്തകരും ഉള്‍പെടെ 60 ലധികം പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജനങ്ങള്‍ക്ക് പ്രയാസം സൃഷ്ടിക്കുന്ന രീതിയില്‍ പ്രകടനം നടത്തിയെന്ന കുറ്റത്തിനാണ് കേസെടുത്തത്. പോപുലര്‍ ഫ്രണ്ട് നേതാക്കളായ മുഹമ്മദ് (40), മനാഫ് (35), പ്രവര്‍ത്തകരായ ലത്വീഫ് (35), അര്‍ശാദ് (35), സ്വാദിഖ് (40), ഹംസ (35) തുടങ്ങി കണ്ടാലറിയാവുന്ന 60 ലധികം പേര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. ഹര്‍ത്താലിന്റെ ഭാഗമായി മൂന്നു പേരെ കരുതല്‍ തടങ്കലിലാക്കിയിരുന്നു. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.
ഹര്‍ത്താല്‍: കാസര്‍കോട് നഗരത്തില്‍ പ്രകടനം നടത്തിയതിന് 60 പേര്‍ക്കെതിരേ കേസ്
4/
5
Oleh
evisionnews