Thursday, 29 September 2022

'സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് ശിവശങ്കറിന്റെ പണം'; ഡോളര്‍ കടത്തു കേസില്‍ ശിവശങ്കര്‍ ആറാം പ്രതി


കേരളം (www.evisionnews.in): ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ ആറാം പ്രതി. യുഎഇ കോണ്‍സുലേറ്റ് മുന്‍ ഉദ്യോഗസ്ഥന്‍ ഖാലിദ് മുഹമ്മദ് അലി ഷൗക്രിയാണ് ഒന്നാം പ്രതി. ഇവരെ പ്രതി ചേര്‍ത്ത് കസ്റ്റംസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.

സ്വപ്നയുടെ ലോക്കറില്‍ നിന്ന് കണ്ടെത്തിയത് ശിവശങ്കറിന്റെ പണമാണെന്നും കസ്റ്റംസ് കുറ്റപത്രത്തില്‍ പറയുന്നു. ലോക്കറില്‍ ഉണ്ടായിരുന്നത് ലൈഫ് മിഷന്‍ അഴിമതിയില്‍ കമ്മീഷന്‍ കിട്ടിയ തുകയാണ്.

സംസ്ഥാന ഇന്റലിജന്‍സ് വിവരങ്ങള്‍, അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ സ്വപ്നക്ക് ചോര്‍ത്തി നല്‍കിയെന്നും കസ്റ്റംസിന്റെ കുറ്റപത്രത്തിലുണ്ട്.

ലൈഫ് യുണിടാക്ക് കമ്മീഷന്‍ ഇടപാടിന്റെ സൂത്രധാരന്‍ ശിവശങ്കറാണ്. മുഖ്യമന്ത്രിക്ക് വേണ്ടി വിദേശ കറന്‍സി കടത്തിയെന്ന സ്വപ്നയുടെ മൊഴിയും കസ്റ്റംസ് കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Related Posts

'സ്വപ്നയുടെ ലോക്കറില്‍ കണ്ടെത്തിയത് ശിവശങ്കറിന്റെ പണം'; ഡോളര്‍ കടത്തു കേസില്‍ ശിവശങ്കര്‍ ആറാം പ്രതി
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.