Type Here to Get Search Results !

Bottom Ad

ഏഷ്യ കപ്പില്‍ ഇന്ത്യ-പാക് പോരാട്ടം



ദുബായ്‌ (www.evisionnews.in): ഹോങ്​കോങ്ങിനെതിരെ പാകിസ്താന്‍ 155 റണ്‍സിന്‍റെ വമ്ബന്‍ ജയം നേടിയതോടെ ഏഷ്യ കപ്പില്‍ വീണ്ടും ഇന്ത്യ-പാകിസ്താന്‍ മത്സരം. എ ഗ്രൂപ്പില്‍ നിന്ന്​ ഇരു ടീമുകളും സൂപ്പര്‍ ഫോറിലെത്തിയതോടെ ഞായറാഴ്ചയാണ്​ വീണ്ടും ഇന്ത്യ-പാക്​ പോരിന്​ വേദിയൊരുങ്ങുന്നത്​. ദുബായ്‌  അന്താരാഷ്ട്ര സ്​റ്റേഡിയത്തില്‍ വൈകുന്നേരം ആറിനാണ്​​ (ഇന്ത്യന്‍ സമയം 7.30) മത്സരം.

വെള്ളിയാഴ്ച ഷാര്‍ജയില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ ബാറ്റിങ്ങിലും ​ബൗളിങ്ങിലും ഹോങ്​കോങ്ങിനെ തല്ലിത്തകര്‍ത്താണ്​ പാകിസ്താന്‍ വിജയിച്ചത്. ടോസ്​ നഷ്ടപ്പെട്ട്​ ബാറ്റിങ്ങിനിറങ്ങിയ പാകിസ്താന്‍ 20 ഓവറില്‍ രണ്ട്​ വിക്കറ്റ്​ മാത്രം നഷ്ടപ്പെടുത്തി 193 റണ്‍സെടുത്തു.

ഇന്ത്യ-ഹോങ്​കോങ്​ മത്സരത്തിന്‍റെ അതേശൈലിയില്‍ മുന്നേറിയ മത്സരത്തില്‍ ആദ്യ ​പത്തോവറില്‍ 64 റണ്‍സായിരുന്നു പാകിസ്തന്‍റെ സാമ്ബാദ്യം. എന്നാല്‍, രണ്ടാം പകുതിയില്‍ മുഹമ്മദ്​ റിസ്​വാനും (57 പന്തില്‍ 78), ഫഖര്‍ സമാനും (41 പന്തില്‍ 53), ഖുഷ്​ദി ഷായും (15 പന്തില്‍ 35) അടിച്ച്‌​ തകര്‍ത്തതോടെ പാകിസ്താന്‍ 193ല്‍ എത്തി.

ഈ ഏഷ്യ കപ്പിലെ ഏറ്റവും ഉയര്‍ന്ന സ്​കോറാണിത്​. മറുപടി ബാറ്റിങിനിറങ്ങിയ ഹോങ്​കോങ്​ ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു. വിക്കറ്റ്​ നഷ്ടമാകാതെ 16 എന്ന നിലയില്‍ നിന്ന്​ 38ന്​ എല്ലാവരും പുറത്തായി. എട്ട്​ റണ്‍സിന്​ നാല്​ വിക്കറ്റെടുത്ത ഷദബ്​ ഖാനും അഞ്ച്​ റണ്‍സിന്​ മൂന്ന്​ വിക്കറ്റെടുത്ത മുഹമ്മദ്​ നവാസും ഏഴ്​ റണ്‍സിന്​ രണ്ട്​ പേരെ പുറത്താക്കിയ നസീം ഷായുമാണ്​ ഹോങ്​കോങിനെ തകര്‍ത്തത്​. എക്സ്​ട്രാ ഇനത്തില്‍ കിട്ടിയ 10 റണ്‍സാണ്​ ഹോങ്​കോങിന്‍റെ ടോപ്​ സ്​കോറര്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad