Type Here to Get Search Results !

Bottom Ad

സി.കെ സുബൈര്‍ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി


കോഴിക്കോട് (www.evisionnews.in): സി.കെ സുബൈറിനെ മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയായി തിരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന് ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് തീരുമാനം. യൂത്ത്ലീഗ് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. യൂത്ത് ലീഗിന്റെയും എംഎസ്എഫിന്റെയും പുതിയ ദേശീയ കമ്മിറ്റികളെയും ഇന്ന് പ്രഖ്യാപിച്ചു. പി.വി അഹമ്മദ് സാജുവാണ് എംഎസ്എഫ് ദേശീയ പ്രസിഡന്റ്. നിലവില്‍ പ്രസിഡന്റായിരുന്ന ടി.പി അഷ്റഫലി യൂത്ത് ലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറിയായി. എസ്.എച്ച് മുഹമ്മദ് അര്‍ഷദ് ആണ് എംഎസ്എഫ് ദേശീയ ജനറല്‍ സെക്രട്ടറി. ആസിഫ് അന്‍സാരിയാണ് യൂത്ത് ലീഗ് ദേശീയ പ്രസിഡന്റ്. അഡ്വ. ഫൈസല്‍ ബാബു ജനറല്‍ സെക്രട്ടറി. മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍ ആണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad