Type Here to Get Search Results !

Bottom Ad

കാളക്കുട്ടിയെ കാറില്‍ കെട്ടിയിട്ട് കടത്താന്‍ ശ്രമം; വിട്‌ളയില്‍ രണ്ടുപേര്‍ അറസ്റ്റില്‍


പെര്‍ള (www.evisionnews.in): കാളക്കുട്ടിയെ കാറില്‍ കെട്ടിയിട്ട് കടത്തുകയായിരുന്ന രണ്ടുപേര്‍ വിട്‌ളയില്‍ പൊലീസ് പിടിയിലായി. നാരായണ നായക്, സന്തോഷ് കുമാര്‍ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വിട്‌ള പൊലീസ് സ്റ്റേഷന്‍ പരിധിയിലെ കൊല്ലപ്പടവ് ബസ് സ്റ്റാന്റിന് സമീപത്തു നിന്നാണ് ഇരുവരെയും പിടികൂടിയത്. പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെ കാളക്കുട്ടിയുമായി വരികയായിരുന്ന കാര്‍ തടഞ്ഞു നിര്‍ത്തുകയായിരുന്നു. പരിശോധിച്ചപ്പോള്‍ കാറിനകത്ത് കാളക്കുട്ടിയെ കയര്‍ കൊണ്ട് വരിഞ്ഞു മുറുക്കിയ നിലയില്‍ കണ്ടെത്തി. ഷറാവുവില്‍ നിന്ന് സാറടുക്കയിലേക്കാണ് കാളക്കുട്ടിയെ കടത്താന്‍ ശ്രമിച്ചതെന്ന് പ്രതികള്‍ പൊലീസിനോട് സമ്മതിച്ചു. പൊലീസ് ഉദ്യോഗസ്ഥരായ പ്രസന്നകുമാറും സന്തോഷ് കുമാറും ചേര്‍ന്ന് കാളക്കുട്ടിയെ മോചിപ്പിക്കുകയും കാര്‍ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പിന്നീടാണ് കേസ് രജിസ്റ്റര്‍ ചെയ്ത് ഇരുവരെയും അറസ്റ്റ് ചെയ്തത്.

Post a Comment

0 Comments

Top Post Ad

Below Post Ad