Type Here to Get Search Results !

Bottom Ad

അദ്ധ്യക്ഷ തിരഞ്ഞെടുപ്പ് പ്രതിസന്ധി: എ.കെ ആന്റണി ഡല്‍ഹിയിലേക്ക്


കേരളം (www.evisionnews.in): കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ പ്രതിസന്ധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ചര്‍ച്ചകള്‍ക്കായി എ.കെ ആന്റണിയെ ഡല്‍ഹിയിലേക്ക് വിളിപ്പിച്ചു. അവിടെ എത്തിയ ശേഷം അന്റണി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തും.

അതേസമയം, അദ്ധ്യക്ഷ സ്ഥാനത്തേക്ക് മല്‍സരിക്കാനില്ലന്നു കമല്‍നാഥും അറിയിച്ചിരിക്കുകയാണ്. അശോക് ഗെലോട്ട് കാലുവാരിയതോടെ അവസാന പ്രതീക്ഷയെന്ന നിലയിലാണ് കമല്‍നാഥിനെ കോണ്‍ഗ്രസ് അദ്ധ്യക്ഷനാക്കാന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി നേരിട്ടാണ് ശ്രമിച്ചത്. എന്നാല്‍ അദ്ദേഹവും പിന്‍വാങ്ങിയതോടെ മുകുള്‍ വാസ്‌നിക്ക്, ദിഗ് വിജയ് സിംഗ് എന്നിവരിലാണ് ഇപ്പോള്‍ കോണ്‍ഗ്രസ് ഹൈക്കാമാന്‍ഡിന്റെ പ്രതീക്ഷ.

ശശി തരൂരിന് തിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ കിട്ടണമെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് ആഗ്രഹിക്കുന്നില്ല.അത് കൊണ്ട് തന്നെ ഹൈക്കമാന്‍ഡിന്റെ സ്ഥാനാര്‍ത്ഥിയായി ആരെങ്കിലും ഉണ്ടായേ തീരൂ എന്നാണ് ഇപ്പോഴത്തെ നിലപാട്. എന്നാല്‍ മുകള്‍ വാസ്നിക്കിനെ പോലെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയാലും വോട്ടു ചോര്‍ച്ചയുണ്ടാകുമെന്നാണ് ഹൈക്കമാന്‍ഡ് ഭയപ്പെടുന്നത്.

ഗെലോട്ട് നടത്തിയ അച്ചടക്ക ലംഘനം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ ആകെ ഉലച്ചിരിക്കുകാണ്. അദ്ധ്യക്ഷ സ്ഥാനത്തേക്ക് ആരെ നിയോഗിക്കണമെന്ന് ഒരു രൂപവുമില്ലാത്ത അവസ്ഥയിലാണ് കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വമിപ്പോള്‍.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad