കാസര്‍കോട് (www.evisionnews.in): ചേരങ്കൈയില്‍ വീടിന്റെ ജനല്‍ ഗ്ലാസും വാതിലുകളും പൊളിച്ച് കവര്‍ച്ചാശ്രമം. ചേരങ്കൈയിലെ സി.എം ഷാജഹാന്റെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ കവര്‍ച്ചാശ്രമം നടന്നത്. വീടിന്റെ ജനല്‍ ഗ്ലാസ് തകര്‍ത്ത നിലയിലാണ്. അടുക്കള ഭാഗത്തേയും മുകളിലത്തെ നിലയിലേയും വാതില്‍ പൂട്ട് പൊളിച്ചിട്ടുണ്ട്. അലമാരകളുടെ പൂട്ടും പൊളിച്ചിട്ടുണ്ട്. വസ്ത്രങ്ങള്‍ വാരിവലിച്ചിട്ട നിലയിലാണ്. അലമാരയില്‍ നിന്നെടുത്ത ബാഗ് താഴെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ചേരങ്കൈയില്‍ നേരത്തെ മറ്റൊരു വീട്ടിലും കവര്‍ച്ചാശ്രമം നടന്നിരുന്നു. ഈ ഭാഗത്ത് തേങ്ങ മോഷണവും പതിവാണ്. വിവരമറിഞ്ഞ് പൊലീസ് വീട്ടിലെത്തി പരിശോധന നടത്തി.
വീടിന്റെ ജനല്‍ ഗ്ലാസും വാതിലുകളും പൊളിച്ച് കവര്‍ച്ചാശ്രമം
4/
5
Oleh
evisionnews