
കേരളം (www.evisionnews.in): സംസ്ഥാനത്തെ എല്ലാ ജില്ലകളിലും ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ എല്ലാ ജില്ലയിലും മഴ ലഭിച്ചേക്കുമെന്നാണ് മുന്നറിയിപ്പ്. നാളെ ഇടുക്കി, എറണാകുളം ജില്ലകളിലും ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും വ്യാഴാഴ്ച ഇടുക്കിയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒറ്റപ്പെട്ട് ശക്തമായ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്നാണ് കാലാവസ്ഥാ വകുപ്പ് അറിയിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മുഴുവന്‍ ജില്ലകളിലും ശക്തമായ മഴയ്ക്ക് സാധ്യത
4/
5
Oleh
evisionnews