Type Here to Get Search Results !

Bottom Ad

നടിയെ ആക്രമിച്ച കേസില്‍ വ്യാജ തെളിവുകളുണ്ടാക്കി: പി.സി ജോര്‍ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്


കേരളം (www.evisionnews.in): നടിയെ ആക്രമിച്ച കേസില്‍ വ്യാജ തെളിവുകളുണ്ടാക്കി കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്ന് പി.സി ജോര്‍ജ്ജിന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് റെയ്ഡ്. ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നുവെന്ന വ്യാജ പ്രചാരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തിന് പിന്നില്‍ ഷോണ്‍ ജോര്‍ജാണെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് നടപടി.

കോട്ടയം ക്രൈംബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് റെയ്ഡ്. ദിലീപുമായി ബന്ധപ്പെട്ട് ഷോണ്‍ ജോര്‍ജിന്റെ നമ്പറില്‍ നിന്നയച്ചിട്ടുള്ള സന്ദേശങ്ങളെ കുറിച്ചാണ് അന്വേഷണം. വാട്ട്സ്ആപ് ഗ്രൂപ്പ് നിര്‍മ്മിച്ചതുമായി ബന്ധപ്പെട്ടാണ് ക്രൈംബ്രാഞ്ചിന്റെ പരിശോധന. കൃത്രിമ സ്‌ക്രീന്‍ ഷോട്ടുകള്‍ നിര്‍മ്മിച്ച മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ വേണ്ടിയാണ് റെയ്ഡ്. ഇന്നു രാവിലെയാണ് ക്രൈംബ്രാഞ്ച് സംഘം പിസി ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടിലെത്തിയത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad