Type Here to Get Search Results !

Bottom Ad

കേരള മാപ്പിള കലാ അക്കാദമി മൊഗ്രാല്‍ ചാപ്റ്റര്‍ കമ്മിറ്റിയായി


മൊഗ്രാല്‍ (www.evisionnews.in): കേരള മാപ്പിളകലാ അക്കാദമിയുടെ മൊഗ്രാല്‍ ചാപ്റ്റര്‍ രൂപീകരണ യോഗം വിവിധ മേഖലകളില്‍ മികവു തെളിയിച്ച പ്രതിഭകളുടെ സംഗമ വേദിയായി മാറി. മൊഗ്രാല്‍ പുത്തൂര്‍, കുമ്പള, പുത്തിഗെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് മൊഗ്രാല്‍ ആസ്ഥാനമാക്കി കെ.എം.കെ.എ യുടെ മൊഗ്രാല്‍ ചാപ്റ്റര്‍ രൂപീകരിച്ചത്. പ്രസംഗങ്ങളാലും മൊഗ്രാല്‍ കവികളുടെ പാട്ടുകളാലും സമ്പുഷ്ടമായ ചടങ്ങ് കേരള മാപ്പിളകലാ അക്കാദമി സംസ്ഥാന സെക്രട്ടറി മുജീബ് കമ്പാര്‍ ഉദ്ഘാടനം ചെയ്തു.

ജില്ലാ പ്രസിഡന്റ് റഊഫ് ബാവിക്കര അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി കബീര്‍ ചെര്‍ക്കളം ആമുഖ ഭാഷണം നടത്തി. സംസ്ഥാന ചീഫ് കോര്‍ഡിനേറ്റര്‍ മുഹമ്മദലി തൃക്കരിപ്പൂര്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുല്‍ ഖാദര്‍ വില്‍റോഡി തിരഞ്ഞെടുപ്പ് നിയന്ത്രിച്ചു. മെമ്പര്‍ഷിപ്പ് വിതരണോദ്ഘടാനം ജില്ലാ വൈസ് പ്രസിഡന്റ് എം. മാഹിന്‍, ടി.എം ഷുഹൈബിന് നല്‍കി നിര്‍വഹിച്ചു.

കുമ്പള ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസര്‍ മൊഗ്രാല്‍, യൂസുഫ് കട്ടത്തടുക്ക, ടി.കെ അന്‍വര്‍, അബ്ദുല്‍ റഹ്‌മാന്‍ ഉറുമി, താജുദ്ദീന്‍ മൊഗ്രാല്‍, ബഷീര്‍ നടുപ്പളം ഗാനമാലപിച്ചു. മുനീര്‍ മാസ്റ്റര്‍, എം.എ നജീബ്, ടി.കെ ജാഫര്‍, എം.ജി.എ റഹ്‌മാന്‍, ഹമീദ് സഫര്‍, അബ്ദുല്‍ഖാദര്‍ ഉറുമി, അബ്ദുല്ലകുഞ്ഞി നടുപ്പളം, ഹമീദ് പെര്‍വാഡ്, മൂസ ബാസിത്, അബ്ബാസ് കുളങ്ങര, ജില്ലാ ഓര്‍ഗനൈസിങ് സെക്രട്ടറി യൂസഫ് കട്ടത്തടുക്ക, മുഹമ്മദ് സ്മാര്‍ട്ട് സംബന്ധിച്ചു.

ഭാരവാഹികള്‍: നാസര്‍ മൊഗ്രാല്‍ (പ്രസി), എ.എം സിദ്ദീഖ് റഹ്‌മാന്‍, താജുദ്ദീന്‍ മൊഗ്രാല്‍, എ.പി ശംസുദ്ദീന്‍, കെ. മുഹമ്മദ് കുഞ്ഞി (വൈസ് പ്രസി), സെഡ്.എ മൊഗ്രാല്‍ (ജന. സെക്ര), എ.കെ ആരിഫ് (ഓര്‍ഗ സെക്ര), ടി.എം ഷുഹൈബ് (ചീഫ് കോര്‍ഡിനേറ്റര്‍), ടി.കെ അന്‍വര്‍, അഷ്റഫ് പെര്‍വാഡ്, മുഹമ്മദ് സ്മാര്‍ട്ട്, മുഹമ്മദ് അബ്‌കോ (സെക്ര), എം.എച്ച് അബ്ദുല്‍ റഹ്‌മാന്‍ ഉറുമി (ട്രഷ).

Post a Comment

0 Comments

Top Post Ad

Below Post Ad