Monday, 8 August 2022

ഓര്‍ഡിനന്‍സ് ഭരണം വേണ്ട, പഠിക്കാന്‍ സമയം വേണം, കണ്ണുംപൂട്ടി ഒപ്പിടില്ല: ഗവര്‍ണര്‍


(www.evisionnews.in) ഓര്‍ഡിനന്‍സ് ഭരണം വേണ്ടെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഓര്‍ഡിനന്‍സുകള്‍ പരിശോധിക്കാന്‍ സമയം വേണമെന്നും കണ്ണുംപൂട്ടി ഒപ്പിടാനാവില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. ഒരുമിച്ച് ഓര്‍ഡിനന്‍സുകള്‍ തരുമ്പോള്‍ അവ പഠിക്കാന്‍ സമയം വേണം. കൃത്യമായ വിശദീകരണവും വേണം, ഒരുമിച്ച് തന്ന് തിരക്കുകൂട്ടേണ്ടതില്ല. ഓര്‍ഡിനന്‍സ് ഭരണം അഭികാമ്യമല്ല, പിന്നെ എന്തിനാണ് നിയമസഭയെന്നും ഗവര്‍ണര്‍ ചോദിച്ചു.

ഓര്‍ഡിനന്‍സുകള്‍ നിയമസഭയില്‍ എത്താത്തതില്‍ നേരത്ത ഗവര്‍ണ്ണര്‍ക്ക് ചീഫ് സെക്രട്ടറി കൂടുതല്‍ വിശദീകരണം നല്കിയിരുന്നു. ഒക്ടോബറില്‍ നിയമനിര്‍മ്മാണത്തിനായി പ്രത്യേക സഭാ സമ്മേളനം ചേരുമെന്നാണ് സര്‍ക്കാരിന്റെ ഉറപ്പ്. കഴിഞ്ഞ സമ്മേളനത്തിന്റെ അജന്‍ഡ ബജറ്റ് ചര്‍ച്ച മാത്രമായിരുന്നു എന്നും സര്‍ക്കാര്‍ വിശദീകരിച്ചു. എന്നാല്‍ ഈ വിശദീകരണം ഗവര്‍ണര്‍ അംഗീകരിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.

Related Posts

ഓര്‍ഡിനന്‍സ് ഭരണം വേണ്ട, പഠിക്കാന്‍ സമയം വേണം, കണ്ണുംപൂട്ടി ഒപ്പിടില്ല: ഗവര്‍ണര്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.