Type Here to Get Search Results !

Bottom Ad

'ആലപ്പുഴ കൂട്ടത്തല്ലിന്' വീണ്ടും കല്യാണത്തെ ചൊല്ലി കൂട്ടത്തല്ല്


തേനി (www.evisionnews.in): 'ആലപ്പുഴ കൂട്ടത്തല്ലിന്' പിന്നാലെ തമിഴ്നാട്ടിലെ തേനിയിലും കല്യാണത്തെ ചൊല്ലി കൂട്ടത്തല്ല്. വെറും തല്ലല്ല, പൊലീസ് സ്റ്റേഷന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന വധൂവരന്മാരുടെ വാഹനത്തിന് യുവാവ് തീകൊളുത്തി. തേനി ജില്ലയിലെ ചിന്നമന്നൂര്‍ സ്റ്റേഷനു മുന്നിലാണ് സംഭവം. തേനിയില്‍ നടന്ന ഒരു പ്രണയവിവാഹമാണ് വലിയ ആക്രമണത്തിലേക്കെത്തിയത്. പ്രണയ വിവാഹത്തെ എതിര്‍ത്ത പെണ്‍കുട്ടിയുടെ സഹോദരന്‍ വധൂവരന്മാര്‍ വന്ന വാഹനം പൊലീസ് സ്റ്റേഷന് മുന്നിലിട്ട് കത്തിക്കുകയായിരുന്നു.

പ്രണയ വിവാഹത്തെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കൂട്ടരും വരന്റെ കൂട്ടരം തമ്മില്‍ തര്‍ക്കമുണ്ടായിരുന്നു. ഇതു പരിഹരിക്കാനായി വധൂവരന്മാരും ബന്ധുക്കളുമായി സ്റ്റേഷനില്‍ ചര്‍ച്ച നടക്കുന്നതിനിടെയാണ് യുവതിയുടെ സഹോദരന്‍ വാഹനം പെട്രോള്‍ ഒഴിച്ച് തീയിട്ടത്. ചിന്നമന്നൂര്‍ തേരടി തെരുവില്‍ പാണ്ടിയുടെ മകള്‍ മല്ലികയും (24) മുറച്ചെറുക്കന്‍ ദിനേഷ് കുമാറും (28) ആണ് കഴിഞ്ഞ ദിവസം വിവാഹിതരായത്. ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു. വിവാഹത്തിന് വീട്ടുകാര്‍ എതിരായതോടെ ബന്ധുക്കളില്‍ ചിലരുടെ സഹായത്തോടെയാണ് ഇവര്‍ വീരപാണ്ടി ക്ഷേത്രത്തില്‍ വച്ച് വിവാഹം കഴിച്ചത്

എന്നാല്‍ വിവരമറിഞ്ഞ് ബന്ധുക്കളെത്തി പ്രശ്നം ഉണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇരുവരും വിവാഹശേഷം ചിന്നമന്നൂര്‍ പൊലീസ് സ്റ്റേഷനില്‍ അഭയം തേടി. പൊലീസ് ഇരുവരുടെയും ബന്ധുക്കളെ സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിക്കുന്നതിനിടെയാണ് പുറത്തിറങ്ങിയ മല്ലികയുടെ സഹോദരന്‍ നല്ല പെരുമാള്‍ (26) സ്റ്റേഷനു മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന മഹീന്ദ്രയുടെ എസ് യുവിയായ സ്‌കോര്‍പിയോ കാര്‍ പെട്രോള്‍ ഒഴിച്ച് കത്തിച്ചത്. ഫയര്‍ഫോഴ്സ് എത്തിയാണ് തീ അണച്ചത്. വാഹനം കത്തിനശിച്ചിട്ടുണ്ട്. പ്രദേശത്തെ ഡിഎംകെ നേതാവാണ് നല്ല പെരുാമളെന്നാണ് വിവരം. കാര്‍ കത്തിച്ചതിന് ശേഷം സ്ഥലം വിട്ട നല്ല പെരുമാളിനെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബന്ധുക്കളുമായി ചര്‍ച്ച നടത്തിയ ശേഷം വധുവിനെ പൊലീസ് വരന്റെ കൂടെ അയച്ചു.











Post a Comment

0 Comments

Top Post Ad

Below Post Ad