മഞ്ചേശ്വരം (www.evisionnews.in): മംഗളൂരു കൊല്ലപ്പെട്ട മസൂദ്, ഫാസില്‍ എന്നിവരുടെ കുടുംബത്തിന് മുസ്ലിം സെന്‍ട്രല്‍ കമ്മിറ്റി 30ലക്ഷം വീതം പ്രഖ്യാപിച്ചത് വളരെയധികം പ്രശംസനീയവും അഭിനന്ദനാര്‍ഹവുമാണെന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് പ്രസിഡന്റും, ഉദ്യാവരം ആയിരം ജമാഅത്ത് പ്രസിഡന്റുമായ സയ്യിദ് യു.ക സൈഫുള്ള തങ്ങള്‍ പറഞ്ഞു.
ദക്ഷിണ കണ്ണട ജില്ലയില്‍ നടന്ന മൂന്നു കൊലപാതകത്തിന് ശേഷം കര്‍ണാടക മുഖ്യമന്ത്രി ശ്രീബസവറാജ് ബൊമ്മായി തന്റെ പാര്‍ട്ടിയായ ബി.ജെ.പി പ്രവര്‍ത്തകന്റെ വീട്ടില്‍ മാത്രം ചെന്ന് കുടുംബത്തെ സമാശ്വസിപ്പിക്കുകയും സര്‍ക്കാരില്‍ നിന്നും 25 ലക്ഷം രൂപ പ്രഖ്യാപിക്കുകയും ചെയ്തു പക്ഷെ സാധാരണക്കാരായ ഒരു പാര്‍ട്ടിയിലും പ്രവര്‍ത്തിക്കാത്ത മസൂദിന്റെയും ഫാസിലിന്റെയും വീട്ടില്‍ പോകാതിരിക്കുകയും ധന സഹായം പ്രഖ്യാപിക്കാതിരിക്കുകയും ചെയ്തത് പക്ഷപാതവും വളരെയധികം പ്രതിഷേധാര്‍ഹവുമാണ്.
കര്‍ണാടക മുഖ്യ മന്ത്രിയുടെ പക്ഷപാതപരമായ ഈ പ്രവൃത്തി രാജധര്‍മ്മമല്ല. ഇതിന് മുമ്പും ബി.ജെ.പി ഭരിക്കുന്ന കര്‍ണാടക സര്‍ക്കാരില്‍ നിന്നും ഇത്തരം നടപടികളുണ്ടായിട്ടുണ്ട് കഴിഞ്ഞ കൊറോണ കാലത്ത് കേരള, കര്‍ണാടക അതിര്‍ത്തിയായ തലപ്പാടിയില്‍ കേരള ഭൂമിയിലെ താമസക്കാരെ മംഗലാപുരം ഭാഗത്തേക്ക് പ്രവേശിക്കുന്നതിനെ തടഞ്ഞത് ഇത്തരത്തിലുള്ള പക്ഷപാതപരമായ ഒരു നടപടിയായിരുന്നു. എന്‍.ആര്‍.സി, സി.എ.എക്കെതിരേ സമാധാനപരമായി സമരം ചെയ്തവര്‍ക്കെതിരെ പോലീസ് അന്യായമായി വെടിയുതിര്‍ത്തതും ശേഷം വെടിവെപ്പില്‍ കൊല്ലപ്പെട്ട വ്യക്തിയുടെ കുടുംബത്തിനെ അവഗണിച്ചതും ബി.ജെ.പി സര്‍ക്കാറിന്റെ ഫാസിസ്റ്റ് സ്വഭാവമായിരുന്നുവെന്ന് സൈഫുള്ള തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. സന്ദര്‍ഭത്തിനനുസരിച്ച് ഉണര്‍ന്ന് പ്രവര്‍ത്തിച്ച മുസ്ലിം സെന്‍ട്രല്‍ കമ്മിറ്റി നടത്തുന്ന ഫണ്ട് സമാഹരണ യജ്ഞം വന്‍ വിജയമാക്കണമെന്ന് യു.കെ. സൈഫുളള തങ്ങള്‍ ആവശ്യപ്പെട്ടു.
ഫാസില്‍, മസൂദ് കുടുംബത്തിന് മുസ്ലിം സെന്‍ട്രല്‍ കമ്മിറ്റിയുടെ ധനസഹായ പ്രഖ്യാപനം പ്രശംസനീയം: യു.കെ സൈഫുള്ള തങ്ങള്‍
4/
5
Oleh
evisionnews