Type Here to Get Search Results !

Bottom Ad

ബദിയടുക്ക എല്‍ക്കാന പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി


കാസര്‍കോട് (www.evisionnews.in): ബദിയടുക്ക എല്‍ക്കാന പുഴയില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എല്‍ക്കാനയില്‍ നിന്നാണ് തിങ്കളാഴ്ച വൈകിട്ടോടെ ദിവസങ്ങള്‍ പഴക്കമുള്ള പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. ഏകദേശം 163 സെ.മീ ഉയരമുണ്ട്. സ്ഥലത്ത് പൊലീസ് ഇന്‍ക്വസ്റ്റ് നടത്തി. പോസ്റ്റ് മോര്‍ട്ടത്തിനായി മൃതദേഹം കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രദേശത്ത് നിന്ന് 40 ദിവസങ്ങള്‍ക്ക് മുമ്പ് കാണാതായ ആളുടേതാണോ മൃതദേഹം എന്നറിയുന്നതിനായി കുടുംബാംഗങ്ങളെ സ്ഥലത്ത് എത്തിച്ചെങ്കിലും തിരിച്ചറിയാനായില്ല.










Post a Comment

0 Comments

Top Post Ad

Below Post Ad