Type Here to Get Search Results !

Bottom Ad

കുളിക്കുന്നതിനിടെ കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



കാസര്‍കോട് (www.evisionnews.in): കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെ കുളത്തില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. കളനാട് അയ്യങ്കോല്‍ റോഡിലെ ശരീഫ്-ഉമ്മു കുല്‍സു ദമ്പതികളുടെ മകന്‍ യാസിറാ (25)ണ് മരിച്ചത്. കളനാട് എല്‍.പി സ്‌കൂളിന് മുന്നിലുള്ള കുളത്തില്‍ വ്യാഴാഴ്ച വൈകിട്ട് 3.30 മണിയോടെയാണ് സംഭവം. സ്ഥിരമായി ഇവിടെ യുവാക്കള്‍ കുളിക്കാറുണ്ട്. കുളിക്കുന്നതിനിടയില്‍ യാസിറിനെ പെട്ടെന്ന് കാണാതാവുകയായിരുന്നു. ഒപ്പമുണ്ടായ യുവാക്കള്‍ തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനാവാത്തതിനെ തുടര്‍ന്ന് മേല്‍പറമ്പ് പൊലീസിനെ വിവരമറിയിക്കുകയും പൊലീസും വിവരമറിഞ്ഞെത്തിയ റസ്‌ക്യൂ ഗാര്‍ഡ്മാരും ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തിരച്ചിലിനൊടുവിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രവാസിയായ യാസിര്‍ അടുത്തിടെയാണ് നാട്ടിലെത്തിയത്. യുവാവിന് വീട്ടുകാര്‍ വിവാഹാലോചന നടത്താനുള്ള ഒരുക്കത്തിലായിരുന്നു. സഹോദരങ്ങള്‍: യാസിന്‍ (ഗള്‍ഫ്), ഹാശിര്‍ (ഗള്‍ഫ്), മന്‍സൂര്‍, മിദ് ലാജ്, ജുമാന.

Post a Comment

0 Comments

Top Post Ad

Below Post Ad