Type Here to Get Search Results !

Bottom Ad

ഹാജി അബ്ദുല്ല ഹുസൈനു ദുബൈ കെ.എം.സി.സിയുടെ സ്‌നേഹാദരം: ബ്രോഷര്‍ പ്രകാശനം ചെയ്തു


കാസര്‍കോട് (www.evisionnews.in): ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് ലീഗ് പ്രസിഡന്റ് ഹാജി അബ്ദുല്ല ഹുസൈനു നല്‍കുന്ന സ്‌നേഹാദരവിന്റെ ബ്രോഷര്‍ സംസ്ഥാന മുസ്ലിം ലീഗ് ട്രഷറര്‍ സി.ടി അഹമ്മദലി പ്രകാശനം ചെയ്തു. 22ന് മേല്‍പറമ്പില്‍ നടക്കുന്ന പരിപാടി വിജയിപ്പിക്കാന്‍ വാര്‍ഡ് തലങ്ങളില്‍ വന്‍ ഒരുക്കങ്ങളാണ് നടന്നുവരുന്നത്. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്്ഘാടനം ചെയ്യുന്ന പരിപാടിയില്‍ സംസ്ഥാന ട്രഷറര്‍ സിടി അഹമ്മദ് അലി, ഷാഫി ചാലിയം, എംഎല്‍എമാര്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ പങ്കെടുക്കും.

പിജി മെഡിക്കല്‍ പരീക്ഷയില്‍ ഉന്നതവിജയം നേടിയവരെ അനുമോദിക്കല്‍, ചെമ്മനാട് പഞ്ചായത്ത് കെഎംസിസിയുടെ കാരുണ്യ പ്രവര്‍ത്തനമായ മുസഇദ പദ്ധതിയുടെ അഞ്ചാംഘട്ട വിതരണം ഇശല്‍രാവ് തുടങ്ങിയ പരിപാടിയാണ് ആവിഷ്‌കരിച്ചിട്ടുള്ളത്. ബ്രോഷര്‍ കൈമാറ്റ ചടങ്ങില്‍ കല്ലട്ര മാഹിന്‍ ഹാജി, സി.എല്‍ റഷീദ് ഹാജി, ടി.ആര്‍ ഹനീഫ മജീദ് ചെമ്പിരിക്ക, ബി.കെ മുഹമ്മദ്ഷാ, പിഎം മുഹമ്മദ് കുഞ്ഞി, ഹനീഫ് കട്ടക്കല്‍, ഫറാസ് സിഎ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad