Wednesday, 3 August 2022

ഖത്തറില്‍ ഈ മാസം ചൂട് കനക്കും

ദോഹ: ഈ മാസം ചൂട് വീണ്ടും കനക്കാൻ സാധ്യത. അന്തരീക്ഷ ഈർപ്പവും ഉയരും. വേനൽക്കാലം ഏറ്റവും തീവ്രമാകുന്ന മാസമാണിത്. പകൽ സമയത്ത്, അന്തരീക്ഷത്തിലെ താപനിലയും ഈർപ്പവും കൂടുതൽ വർദ്ധിക്കും. മഴ പെയ്യാനുള്ള സാധ്യത വളരെ കുറവാണ്. ശരാശരി പ്രതിദിന താപനില ഏകദേശം 35 ഡിഗ്രി സെൽഷ്യസ് ആയിരിക്കും. ഓഗസ്റ്റിൽ രാജ്യത്ത് രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ താപനില 1971ൽ 22.4 ഡിഗ്രി സെൽഷ്യസായിരുന്നു. 2002 ൽ 48.6 ഡിഗ്രി സെൽഷ്യസാണ് ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ ചൂട്.

Related Posts

ഖത്തറില്‍ ഈ മാസം ചൂട് കനക്കും
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.