മഹാത്മാഗാന്ധിയെക്കുറിച്ചുള്ള ഒരു വെബ് സീരീസ് വരുന്നു. ചരിത്രകാരനും എഴുത്തുകാരനുമായ രാമചന്ദ്ര ഗുഹയുടെ 'ഗാന്ധി ബിഫോർ ഇന്ത്യ', 'ഗാന്ധി ദി ഇയേര്‍സ് ദാറ്റ് ചെയ്ഞ്ച്ഡ് ദി വേള്‍ഡ് ' എന്നീ പുസ്തകങ്ങളെ ആസ്പദമാക്കിയാണ് പരമ്പര. അപ്ലോസ് എന്‍റർടെയ്ൻമെന്‍റിനായി ഹൻസൽ മേത്തയാണ് 'ഗാന്ധി' സംവിധാനം ചെയ്യുന്നത്. പ്രതീക് ഗാന്ധി ഗാന്ധിജിയുടെ വേഷം അവതരിപ്പിക്കുന്നു. പ്രതീകും മേത്തയും ഒന്നിക്കുന്ന മൂന്നാമത്തെ പരമ്പരയാണിത്. 'സ്കാം 1992', 'ബായി' എന്നിവയാണ് ഇരുവരും ഒന്നിച്ചുള്ള മറ്റ് ചിത്രങ്ങൾ. വിദേശ സ്ക്രീനിംഗ് കണക്കിലെടുത്ത് അന്താരാഷ്ട്ര നിലവാരത്തിലാണ് സീരീസ് തയ്യാറാക്കുന്നതെന്ന് നിർമ്മാതാക്കൾ പറഞ്ഞു. മഹാത്മജിയെക്കുറിച്ച് ഒരു പരമ്പര ഉണ്ടാക്കുക എന്നത് ഒരു വലിയ വെല്ലുവിളിയാണെന്നും ഒരു സംവിധായകൻ എന്ന നിലയിൽ അഭിമാനകരമായ കാര്യമാണെന്നും മേത്ത പറഞ്ഞു.
രാമചന്ദ്ര ഗുഹയുടെ ഗാന്ധി പുസ്തകങ്ങള്‍ വെബ് സീരീസാകുന്നു
4/
5
Oleh
evisionnews