കാഞ്ഞങ്ങാട് (www.evisionnews.in): സിഗരറ്റിന്റെ പാക്കറ്റില്‍ സൂക്ഷിച്ച എം.ഡിഎംഎ മയക്കു മരുന്നുമായി യുവാവ് അറസ്റ്റില്‍. പടന്നക്കാട് കരുവളത്തെ ഫര്‍സാന മന്‍സിലില്‍ ഫസീമി(31) നെയാണ് ഹൊസ്ദുര്‍ഗ് സി.ഐ. കെ.പി ഷൈന്‍ അറസ്റ്റ് ചെയ്തത്. ബുധനാഴ്ച രാത്രി ഒമ്പതു മണിയോടെ പടന്നക്കാട് നിന്നും ഒഴിഞ്ഞവളപ്പിലേക്ക് പോകുന്ന റോഡരികിലെ കെട്ടിടത്തിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പൊലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഫസീമിനെ പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. തുടര്‍ന്ന് ദേഹപരിശോധന നടത്തിയപ്പോഴാണ് പാന്റ്‌സിന്റെ കീശയില്‍ നിന്നും 1.840 മില്ലിഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തു.
സിഗരറ്റിന്റെ പാക്കറ്റില്‍ സൂക്ഷിച്ച എം.ഡി.എം.എയുമായി യുവാവ് അറസ്റ്റില്‍
4/
5
Oleh
evisionnews