കേരളം (www.evisionnews.in): സംസ്ഥാനത്തെ സ്‌കൂളുകള്‍ക്ക് നാളെ (ശനിയാഴ്ച) പ്രവൃത്തിദിവസമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ശക്തമായ മഴയെത്തുടര്‍ന്ന് പല ദിവസങ്ങളിലും സ്‌കൂളുകള്‍ക്ക് അവധി നല്‍കിയ സാഹചര്യത്തില്‍ പാഠഭാഗങ്ങള്‍ പഠിപ്പിച്ചു തീര്‍ക്കാനാണ് ക്ലാസ് നടത്തുന്നത്. അതേസമയം ഓഗസ്റ്റ് 24ന് ആരംഭിക്കുന്ന പരീക്ഷയ്ക്ക് ശേഷം സെപ്റ്റംബര്‍ രണ്ടിന് ഓണാഘോഷ പരിപാടികള്‍ നടക്കുന്നതോടെ സ്‌കൂളുകള്‍ അടയ്ക്കും. പത്തു ദിവസത്തെ ഓണാവധിക്ക് ശേഷം 12നാണ് സ്‌കൂള്‍ തുറക്കുക.
നാളെ സ്‌കൂളില്‍ പോകണം! ശനിയാഴ്ച പ്രവൃത്തി ദിനമെന്ന് അറിയിപ്പ്; സെപ്റ്റംബര്‍ രണ്ടു മുതല്‍ 12വരെ ഓണാവധി
4/
5
Oleh
evisionnews