മേല്‍പറമ്പ് (www.evisionnews.in): ദീര്‍ഘകാലമായി ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റും പൗരപ്രമുഖനും മത സാമൂഹിക രംഗത്തെ നിറസാന്നിധ്യവുമായ ഹാജി അബ്ദുല്ല ഹുസൈന്‍ കടവത്തിനെ ദുബൈ കെഎംസിസി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി 22ന് നടത്തുന്ന ആദരവ് സമ്മേളനം ചരിത്രസംഭവമാക്കാന്‍ മുസ്ലിം യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ശാഖാതലങ്ങളില്‍ പര്യടനം നടത്തും. പ്രസിഡന്റ് അബുബക്കര്‍ കടാങ്കോട് അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം പ്രസിഡന്റ്് റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറിമാരായ മൊയ്തു തൈര, സുല്‍വാന്‍ ചെമ്മനാട്, പഞ്ചായത്ത് ജനറല്‍ സെക്രട്ടറി നശാത്ത് പരവനടുക്കം, ട്രഷറര്‍ ഉബൈദ് നാലപ്പാട് സംബന്ധിച്ചു.
ഹാജി അബ്ദുല്ല ഹുസൈന്‍ ആദരവ് സമ്മേളനം ചരിത്രസംഭവമാക്കും: യൂത്ത് ലീഗ്
4/
5
Oleh
evisionnews