കാസർകോട്: ഇന്ധനം അടിക്കാൻ പണമില്ലാ ത്തതിനാൽ ദിവസങ്ങളായി കെ.എസ്.ആർ.ടി.സി. ട്രിപ്പുകൾ മുടങ്ങികിടക്കുകയാണ് ഇതിൽ പ്രതിഷേച്ച് മുസ്ലിം യൂത്ത് ലീഗ് കെ.എസ്.ആർ.ടി. കാസർകോട്ഡിപ്പോയിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
ധനകാര്യ വകുപ്പ് നൽകുമെന്ന് പറഞ്ഞ സാമ്പത്തിക സഹായം ലഭിക്കാത്തതിനാലാണ് ട്രിപ്പുകൾവെട്ടിച്ചുരുക്കേണ്ടി വന്നത്. ജില്ലയിൽകെ.എസ്.ആർ.ടി.സി.കൾ മാത്രംസർവ്വീസ് നടത്തുന്ന മേഖലകളിലെ വിദ്യാർത്ഥികളടക്കമുള്ളയാത്രക്കാർദുരിതത്തിലാണ്.
സാധാരക്കാരുടെ ഗതാഗത സൗകര്യമായ കെ.എസ്.ആർ.ടി.സി.യെ സംരക്ഷിക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ യൂത്ത് ലീഗ് വൻ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്ന് മാർച്ച് ഉൽഘാടനം ചെയ്ത ജില്ലാ പ്രസിഡണ്ട് അസീസ് കളത്തൂർ പറഞ്ഞു.
ജനറൽ സെക്രട്ടറി സഹീർ ആസിഫ് അധ്യക്ഷത വഹിച്ചു. എം.ബി. ഷാനവാസ്, എം.എ. നെജീബ്, എ. മുഖ്താർ, ബാത്തിഷ പൊവ്വൽ, റൗഫ് ബായി കര, ഹാരിസ് ബെദിര, നൗഫൽ തായൽ, ജലീൽ തുരുത്തി, ഹാരിസ് ദിടുപ്പ, ഷെരീഫ്മല്ലത്ത് ,ബദറുദ്ദീൻ ആർ.കെ. ബഷീർ കടവത്ത് നേതൃത്വം നൽകി.