Monday, 8 August 2022

ദേശീയപാതയിൽ 22.5 സെ.മീ കനത്തിൽ ടാറിങ് വേണം, പലയിടത്തും 17–18 മാത്രം; സിബിഐ

കൊച്ചി: 2006 നും 2012 നും ഇടയിൽ നടന്ന ഇടപ്പള്ളി-മണ്ണുത്തി ദേശീയപാതാ നിർമ്മാണ പ്രവർത്തനങ്ങളിൽ അഴിമതി നടന്നതായി സി.ബി.ഐ കണ്ടെത്തി. 10 ദിവസം മുമ്പ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിലാണ് ഇക്കാര്യം പറയുന്നത്. റോഡ് നിർമ്മാണം പൂർത്തിയാക്കിയ ഗുരുവായൂർ ഇൻഫ്രാസ്ട്രക്ചർ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിക്കും ദേശീയപാതാ ഉദ്യോഗസ്ഥർക്കുമെതിരെയാണ് അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചത്. റോഡിന്‍റെ ടാറിംഗിൽ ഗുരുതര വീഴ്ചയുണ്ടായതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. ടാറിംഗ് 22.5 സെന്‍റീമീറ്റർ കനം വേണ്ടതാണെങ്കിലും പലയിടത്തും 17 മുതൽ 18 സെന്‍റീമീറ്റർ വരെ കനം മാത്രമേ ഉള്ളൂ. റോഡിന്‍റെ സർവീസ് റോഡ് നിർമ്മാണത്തിലും അഴിമതി നടന്നതായി കുറ്റപത്രത്തിൽ പറയുന്നു. ഉന്നത ഉദ്യോഗസ്ഥർക്കെതിരെ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ അഴിമതി കണ്ടെത്തിയെങ്കിലും അവരെ പ്രോസിക്യൂട്ട് ചെയ്യാൻ കേന്ദ്രാനുമതി ലഭിച്ചിട്ടില്ല. കേരള പൊലീസും കേസെടുത്തിട്ടുണ്ട്.

Related Posts

ദേശീയപാതയിൽ 22.5 സെ.മീ കനത്തിൽ ടാറിങ് വേണം, പലയിടത്തും 17–18 മാത്രം; സിബിഐ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.