മുംബൈ: പത്ര ചൗൾ ഭൂമി കുംഭകോണ കേസിൽ ശിവസേന എംപി സഞ്ജയ് റാവത്തിനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ഓഗസ്റ്റ് 22 വരെ റാവത്ത് കസ്റ്റഡിയിൽ തുടരും. റാവത്തിന്‍റെ കസ്റ്റഡി നീട്ടണമെന്ന് ഇഡി ആവശ്യപ്പെട്ടിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. സഞ്ജയ് റാവത്തിന്‍റെ ആരോഗ്യസ്ഥിതി കണക്കിലെടുത്ത്, ജുഡീഷ്യൽ കസ്റ്റഡിയിലായിരിക്കുമ്പോൾ വീട്ടിൽ പാകം ചെയ്ത ഭക്ഷണവും മരുന്നുകളും സ്വീകരിക്കാൻ അനുവാദമുണ്ട്. വിശ്രമിക്കാൻ കിടക്ക വേണമെന്ന റാവത്തിന്‍റെ ആവശ്യത്തോട് കോടതി പ്രതികരിച്ചില്ല. റാവത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ച് കൃത്യമായ വിവരങ്ങൾ നൽകാനും അതിനനുസരിച്ച് ക്രമീകരണങ്ങൾ നടത്താനും ആർതർ റോഡ് ജയിൽ സൂപ്രണ്ടിന് കോടതി നിർദ്ദേശം നൽകി.
പത്ര ചൗള്‍ അഴിമതി; സഞ്ജയ് റാവത്തിനെ 14ദിവസം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു
4/
5
Oleh
evisionnews