Type Here to Get Search Results !

Bottom Ad

എസ്.വൈ.എസ് തെക്കന്‍ മേഖല സമ്പര്‍ക്ക യാത്രയ്ക്ക് ഉദുമയില്‍ സമാരംഭം


കാസര്‍കോട് (www.evisionnews.in): സുന്നീ യുവജന സംഘത്തിന്റെ പ്രവര്‍ത്തനം സെമികേഡര്‍ലേക്ക് മാറ്റുന്നതിന്റെ മുന്നോടിയായി 'വഹാബിസം, ലിബറലിസം, മതനിരാസം' എന്ന പ്രമേയത്തില്‍ എസ്.വൈ.എസ് കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന രണ്ടാംഘട്ട തെക്കന്‍ മേഖല ജനസമ്പര്‍ക്ക യാത്ര ഉദുമ മേഖലയില്‍ നിന്നാരംഭിച്ചു. പരിപാടി ചെമ്മനാട് പഞ്ചായത്തിലെ ചട്ടഞ്ചാല്‍ എം.ഐ.സി ഓഡിറ്റോറിയത്തില്‍ സമസ്ത കേന്ദ്ര മുശാവറ ഉപാദ്ധ്യക്ഷന്‍ യു.എം അബ്ദു റഹിമാന്‍ മൗലവി ഉല്‍ഘാടനം ചെയ്തു.

മേഖല പ്രസിഡണ്ട് താജുദ്ധീന്‍ ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു. എസ്.വൈ.എസ് സംസ്ഥാന ഉപാദ്ധ്യക്ഷന്‍ സി.കെ.കെ മാണിയൂര്‍ മുഖ്യാതിഥിയായി. ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ആമുഖ പ്രഭാഷണം നടത്തി. മൊയ്തു നിസാമി, അബ്ദുല്‍ ഖാദര്‍ കളനാട്, കെ.കെ മുഹമ്മദ് കുഞ്ഞി, ഹമീദ് കണ്ടത്തില്‍, ഖാദര്‍ കണ്ണമ്പള്ളി, അഹമ്മദ് മല്ലം, നാസര്‍ നാലപ്പാട് സംബന്ധിച്ചു. മുഹമ്മദ് മുസ്ലിയാര്‍ ആതമനാട് വിവിധ കേന്ദ്രങ്ങളില്‍ വിഷയാവതരണം നടത്തും.

ഓരോ മേഖല പരിധിയിലെ പഞ്ചായത്ത് കേന്ദ്രങ്ങളില്‍ നടക്കുന്ന സ്വീകരണ സംഗമങ്ങളില്‍ ശാഖയില്‍ നിന്ന് ഭാരവാഹികള്‍ ഉള്‍പ്പെടെ 13 പേര്‍ വീതം പങ്കെടുക്കുന്ന സംഗമം രണ്ടര മണിക്കൂര്‍ നീണ്ടുനില്‍ക്കും. ജില്ലാ പ്രസിഡണ്ട് പി.എസ് ഇബ്രാഹിം ഫൈസി പള്ളങ്കോട് ജാഥാ നായകനും മുബാറക്ക് ഹസൈനാര്‍ ഹാജി ഉപനായകനും ജനറല്‍ സെക്രട്ടറി ഹംസ ഹാജി പള്ളിപ്പുഴ ഡയറക്ടറും സംഘടനാകാര്യ സെക്രട്ടറി റഷീദ് ബെളിഞ്ചം കോഡിനേറ്ററുമായ തെക്കന്‍ മേഖല സമ്പര്‍ക്ക യാത്ര 26ന് കാഞ്ഞങ്ങാട് മേഖലയിയും 28 വ്യാഴാഴ്ച നീലേശ്വരം മേഖലയിലും 30ന് തൃക്കരിപ്പൂര്‍ മേഖല യിലെ മറ്റു പഞ്ചായത്തുകളില്‍ പര്യടനം നടത്തി 31ന് സമാപിക്കും.

Post a Comment

0 Comments

Top Post Ad

Below Post Ad