കാസര്‍കോട് (www.evisionnews.in): നിയമസഭയിലെ മെമ്പേഴ്‌സ് ലോഞ്ചില്‍ സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് നല്‍കിയ സ്വീകരണ പരിപാടിയില്‍ ടീം ഫിസിയോ ആയ മുഹമ്മദ് പട്ട്‌ളയെ ക്ഷണിച്ചിരുന്നില്ല. ടീമിന്റെ അഭിവാജ്യ ഘടകമായ ഫിസിയോയെ സ്വീകരണ പരിപാടിയില്‍ നിന്നും തഴഞ്ഞതും മറ്റു ടീമംഗങ്ങള്‍ക്കും പരിശീലകര്‍ക്കും നല്‍കിയ സമ്മാനങ്ങളും ക്യാഷ് അവാര്‍ഡും ടീം ഫിസിയോക്ക് നല്‍കാത്തത് ഗുരുതരമായ വീഴ്ചയും അദ്ദേഹത്തെ അവഹേളിക്കലുമാണെന്നും മുസ്ലിം യൂത്ത് ലീഗ് മധൂര്‍ പഞ്ചായത്ത് അഭിപ്രായപ്പെട്ടു. ഒരു കാസര്‍കോട്ടുകാരാനെന്ന നിലയ്ക്ക് അദ്ദേഹത്തെ അവഹേളിച്ചത് ജില്ലയോടുള്ള അവഗണനയുടെ തുടര്‍ച്ച കൂടിയാണ്. അതുകൊണ്ട് വിഷയത്തില്‍ ഒരുതിരുത്തല്‍ നടപടി എന്നവണ്ണം അദ്ദേഹത്തെ വിളിച്ചു പ്രത്യേകം സ്വീകരണം നല്‍കുന്നതിനും അദ്ദേഹത്തിന് അര്‍ഹമായ സമ്മാനങ്ങളും പാരിതോഷികവും നേടിക്കൊടുക്കുന്നതിനും വേണ്ട ഇടപെടലുകള്‍ നടത്തണമെന്ന് ആവശ്യപ്പെട്ട് യൂത്ത് ലീഗ് കാസര്‍കോട് എംഎല്‍എ എന്‍എ നെല്ലിക്കുന്നിന് നിവേദനം നല്‍കി.
സന്തോഷ് ട്രോഫി: ടീം ഫിസിയോയെ സ്വീകരണ പരിപാടിയില്‍ തഴഞ്ഞത് ഗുരുതര വീഴ്ച: യൂത്ത് ലീഗ്
4/
5
Oleh
evisionnews