
(www.evisionnews.in) ഗള്‍ഫില്‍ മാധ്യമം ദിനപത്രം നിരോധിക്കാന്‍ ഇടപെട്ടുവെന്ന ആരോപണത്തില്‍ മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീലിനെതിരെ ‘മാധ്യമം’. ‘വന്ദേഭാരത് മിഷന്‍ വഴി കൊവിഡ്-19 രോഗികളെ നാട്ടിലെത്തിക്കാന്‍ വഴിയുണ്ടായിട്ടും മുട്ടാപ്പോക്ക് ന്യായങ്ങളിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അതിനെല്ലാം തടയിട്ടപ്പോഴാണ് അത്തരമൊരു ആവിഷ്‌കാരത്തിന് നിര്‍ബന്ധിതരായത്.’ എന്ന് മാധ്യമം വിശദീകരിക്കുന്നു. മാധ്യമത്തിനെതിരെ മുന്‍ മന്ത്രിയുടെ കുത്തിത്തിരിപ്പ് എന്ന തലക്കെട്ടോടെയാണ് പത്രത്തില്‍ നിലപാട് വ്യക്തമാക്കിയത്.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കെ ടി ജലീല്‍ മാധ്യമം ദിനപത്രം നിരോധിക്കാന്‍ ഇടപെട്ടുവെന്ന ആരോപണമുള്ളത്. എന്നാല്‍ മാധ്യമം പ്രസിദ്ധീകരിച്ച ഒരു വാര്‍ത്തയുടെ നിജസ്ഥിതി അറിയാന്‍ താന്‍ കോണ്‍സുല്‍ ജനറലിന്റെ പിഎയ്ക്ക് വാട്സ്ആപ്പ് സന്ദേശം അയച്ചിരുന്നുവെന്നാണ് ഇതില്‍ ജലീലിന്റെ മറുപടി.
മുന്‍ മന്ത്രിയുടെ 'കുത്തിത്തിരിപ്പ്'; കെ ടി ജലീലിന് മറുപടിയുമായി മാധ്യമം
4/
5
Oleh
evisionnews