Type Here to Get Search Results !

Bottom Ad

സംസ്ഥാനത്ത് ഇന്നും കനത്ത മഴ: കാസര്‍കോട് ഉള്‍പ്പടെ ആറു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


കേരളം (www.evisionnews.in): സംസ്ഥാനത്ത് ഇന്നും കനത്ത മഴയ്ക്ക് സാധ്യത. തിരുവനന്തപുരം ഒഴികെ 13 ജില്ലകളിലും ഇന്ന് മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആറു ജില്ലകളില്‍ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, തൃശൂര്‍, മലപ്പുറം കോഴിക്കോട്, കണ്ണൂര്‍ കാസര്‍ഗോഡ് എന്നിവിടങ്ങളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം വടക്കന്‍ ജില്ലകളില്‍ കൂടുതല്‍ ശക്തമായ മഴ കിട്ടിയേക്കും. മണ്‍സൂണ്‍ പാത്തി കൂടുതല്‍ തെക്കോട്ട് നീങ്ങിയതും ജാര്‍ഖണ്ഡിനും പശ്ചിമ ബംഗാളിനും മുകളിലായുള്ള ന്യൂനമര്‍ദ്ധവുമാണ് ശക്തമായ മഴ തുടരാന്‍ കാരണം.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad