ചെന്നൈ : ജൂലൈ 24 ന് രജനീകാന്തിനെ ആദായനികുതി വകുപ്പ് ആദരിച്ചു. തമിഴ്നാട്ടിലെ ഏറ്റവും ഉയർന്ന നികുതിദായകനായി അദ്ദേഹം അംഗീകരിക്കപ്പെട്ടു. ജൂലൈ 24 ന് നടന്ന ചടങ്ങിൽ തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജനിൽ നിന്ന് അദ്ദേഹത്തിന്‍റെ മകൾ ഐശ്വര്യ അവാർഡ് ഏറ്റുവാങ്ങി. വർഷങ്ങളായി തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന നടനാണ് രജനീകാന്ത്. ജൂലൈ 24 ന് ചെന്നൈയിൽ ആദായനികുതി ദിനം ആഘോഷിച്ചു. തെലങ്കാന ഗവർണർ തമിഴിസൈ സൗന്ദരരാജൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ നികുതിദായകർക്ക് പാരിതോഷികം നൽകുകയും ചെയ്തു. തമിഴ്നാട്ടിലെ ഏറ്റവും ഉയർന്ന നികുതിദായകനായ സൂപ്പർസ്റ്റാർ രജനീകാന്തിനെ ചടങ്ങിൽ ആദരിച്ചു.
തമിഴ്നാട്ടിൽ ഏറ്റവും കൂടുതൽ നികുതി അടക്കുന്ന രജനികാന്തിനെ ആദരിച്ച് ആദായ നികുതി വകുപ്പ്
4/
5
Oleh
evisionnews