Monday, 4 July 2022

കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം ദമ്മാം കമ്മിറ്റി ഭാരവാഹികള്‍


ദമ്മാം (www.evisionnews.in): കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം ദമ്മാം കമ്മിറ്റിയുടെ ജനറല്‍ ബോഡി യോഗം ദമ്മാം ഹോളിഡേയ്സ് റെസ്റ്റോറന്റില്‍ സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ്് ഷാഫി ചെടേക്കാല്‍ ഉദ്ഘാടനം ചെയ്തു. ഗഫൂര്‍ പള്ളിക്കര അധ്യക്ഷത വഹിച്ചു. ബഷീര്‍ ഉപ്പള സ്വാഗതം പറഞ്ഞു. സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി അഷ്‌റഫ് അംഗഡിമുഗര്‍ മുഖ്യപ്രഭാഷണം നടത്തി. ആദ്യ മെമ്പര്‍ഷിപ്പ് കാര്‍ഡ് വിതരണോദ്്ഘാടനം ഗഫൂര്‍ പള്ളിക്കര അഡൈ്വസറി ബോര്‍ഡ് അംഗം സാജിദ് തെരുവത്തിന് നല്‍കി നിര്‍വഹിച്ചു. 40വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിക്കുന്ന ഗഫൂര്‍ പള്ളിക്കരക്കുള്ള ആദരം അഡൈ്വസറി ബോര്‍ഡ് അംഗം അബൂബക്കര്‍ മിഹ്‌റാജ് ഫലകം കൈമാറി നിര്‍വഹിച്ചു.

കോവിഡ് മഹാമാരിയില്‍ നഷ്ടപ്പെട്ട മുജീബ് അറ്റ്‌ലസ്, എബി മുഹമ്മദ് എന്നിവരെ വീഡിയോ ഡോക്യൂമെന്ററിയിലൂടെ യോഗം അനുസ്മരിച്ചു. ബഷീര്‍ ഉപ്പള പ്രവര്‍ത്തന റിപ്പോര്‍ട്ടും ഫസല്‍ മാളിക കണക്കും അവതരിപ്പിച്ചു. ഖാദര്‍ അണങ്കൂര്‍, ഡോ. സയ്ദ് അഷ്റഫ് ചെടേക്കാല്‍, ഫസല്‍ മാളിക പ്രസംഗിച്ചു. ഭാരവാഹികള്‍: നവാസ് അണങ്കൂര്‍ (പ്രസി), ഫസല്‍ റഹ്മാന്‍ മാളിക (ജന. സെക്ര), അന്‍സിഫ് പെര്‍ള (ട്രഷ), നസീര്‍ ഉദ്യാവര്‍ (ഓര്‍ഗ. സെക്ര).

Related Posts

കാസര്‍കോട് ഡിസ്ട്രിക്ട് സോഷ്യല്‍ ഫോറം ദമ്മാം കമ്മിറ്റി ഭാരവാഹികള്‍
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.