നടൻ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി യുവ സംരംഭകർ. ടർഫ് ഉദ്ഘാടനം ചെയ്യാൻ പണം വാങ്ങി വഞ്ചിച്ചു എന്നാണ് പരാതി. ആലപ്പുഴ കാബിനറ്റ് സ്പോർട്സ് സിറ്റി ഭാരവാഹികളാണ് പരാതി നൽകിയത്. 14ന് സ്പോർട്സ് സിറ്റിയുടെ ടർഫ്, ടീ പോയിന്‍റ് കഫേയുടെ ഉദ്ഘാടനത്തിനാണ് ശ്രീനാഥ് ഭാസിയെ ക്ഷണിച്ചത്. ആറുലക്ഷം രൂപയാണ് പ്രതിഫലമായി ആവശ്യപ്പെട്ടത്. ഇതിൽ 4 ലക്ഷം രൂപ മുൻകൂറായി നൽകിയിരുന്നു. ബാക്കി തുക ഉദ്ഘാടന ദിവസം തന്നെ കൈമാറാൻ ധാരണയായി. പരിപാടി നടക്കുന്നതിന് ഒരു ദിവസം മുമ്പ് താന്‍ യുകെയില്‍ ആണെന്നും പരിപാടി മറ്റൊരു ദിവസത്തേക്ക് മാറ്റിവെക്കാനും ശ്രീനാഥ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് പരിപാടി 22 ലേക്ക് മാറ്റി. എന്നാല്‍ പരിപാടി മാറ്റി വെയ്ക്കാൻ അദ്ദേഹം വീണ്ടും ആവശ്യപ്പെട്ടപ്പോള്‍ ഉദ്ഘാടനത്തിന് ശേഷം നടത്തേണ്ടിയിരുന്ന ഒരുമാസം നീണ്ടു നില്‍ക്കുന്ന ടൂര്‍ണമെന്റ് നടത്താന്‍ സാധിച്ചില്ലെന്നും സംരംഭകര്‍ പറഞ്ഞു. അത് മൂലം ക്ലബിന് ലക്ഷങ്ങളുടെ നഷ്ടമുണ്ടായി. പ്രചാരണത്തിനും ലക്ഷങ്ങള്‍ ചെലവായെന്നും സംരംഭകര്‍ പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് ശ്രീനാഥ് ഭാസിക്കെതിരെ പൊലീസില്‍ പരാതി നല്‍കുമെന്ന് ക്ലബ് പാര്‍ട്ണര്‍മാരായ സക്കീര്‍ ഹുസ്സൈന്‍, സിനാവ്, ഇജാസ്, വിജയ കൃഷ്ണന്‍, സജാദ്, നിയാസ്, അല്‍സര്‍ എന്നിവര്‍ അറിയിച്ചു.
'പണം വാങ്ങി വഞ്ചിച്ചു'; നടന്‍ ശ്രീനാഥ് ഭാസിക്കെതിരെ പരാതിയുമായി യുവ സംരംഭകർ
4/
5
Oleh
evisionnews