Friday, 22 July 2022

വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം 'ലൈഗറിന്റെ' ട്രൈലർ പുറത്ത്

യുവനടൻ വിജയ് ദേവരകൊണ്ട, അനന്യ പാണ്ഡെ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് ലൈഗർ. ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് പുരി ജഗന്നാഥാണ്. ബോളിവുഡ് സംവിധായകൻ കരൺ ജോഹറും നടി ചാർമി കൗറും ചേർന്ന് നിർമ്മിക്കുന്ന ചിത്രം ഓഗസ്റ്റ് 25ന് അഞ്ച് ഭാഷകളിൽ പാൻ-ഇന്ത്യൻ റിലീസായി തീയേറ്ററുകളിലെത്തും. ഒരു മുഴുനീള ആക്ഷൻ എന്‍റർടെയിനർ എന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രത്തിൽ വിജയ് ദേവരകൊണ്ട ഒരു കിക്ക് ബോക്സർ ആയി വേഷമിടുന്നു. അഞ്ച് ഭാഷകളിലായി റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇന്‍റർനെറ്റിൽ റെക്കോർഡുകൾ ഭേദിക്കുകയാണ് ചിത്രത്തിന്‍റെ ട്രെയിലർ. ട്രെയിലർ ഇറങ്ങിയതോടെ ചിത്രത്തിന്‍റെ പ്രതീക്ഷകൾ വീണ്ടും ഉയരുകയാണ്. ലൈഗർ – സാലാ ക്രോസ് ബ്രീഡ് എന്ന ടാഗ് ലൈനോടെയാണ് ചിത്രം എത്തുന്നത്. ഒരു ചായക്കട ഉടമയിൽ നിന്ന് ലാസ് വെഗാസിലെ ഒരു മിക്‌സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ് ചാംപ്യനിലേക്കെത്താന്‍ ശ്രമിക്കുന്ന ഒരു ചെറുപ്പക്കാരന്‍റെ കഥയാണ് ലൈഗർ പറയുന്നത്. ബോക്സിംഗ് ഇതിഹാസം മൈക്ക് ടൈസൺ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ചിത്രത്തിന്‍റെ 50 ശതമാനത്തിലേറെയും ചിത്രീകരിച്ചത് അമേരിക്കയിലാണ്. റിലീസ് ചെയ്ത് ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ട്രെയിലർ ഒരു സെൻസേഷനായി മാറി.

Related Posts

വിജയ് ദേവരകൊണ്ടയുടെ പാൻ ഇന്ത്യൻ ചിത്രം 'ലൈഗറിന്റെ' ട്രൈലർ പുറത്ത്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.