കരിമ്പ (പാലക്കാട്): ബസ് സ്റ്റോപ്പിൽ ഒരുമിച്ചിരുന്നതിന് സ്കൂൾ വിദ്യാർത്ഥികളെ മർദ്ദിച്ചതെന്ന് പരാതി. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളാണ് കല്ലടിക്കോട് പൊലീസിൽ പരാതി നൽകിയത്. സ്കൂൾ വിട്ട ശേഷം ബസ് കാത്തുനിൽക്കുന്നതിനിടെ പെൺകുട്ടികളും ഉണ്ടായിരുന്നതിനാൽ സദാചാര പ്രശ്നങ്ങൾ ഉന്നയിച്ച് പരിചയമുള്ള ഒരു സംഘം ആളുകൾ തങ്ങളെ മർദ്ദിക്കുകയായിരുന്നുവെന്ന് വിദ്യാർത്ഥികൾ പറയുന്നു. അഞ്ച് വിദ്യാർത്ഥികളാണ് പരാതി നൽകിയത്. പരിക്കേറ്റ വിദ്യാർത്ഥികൾ ആശുപത്രിയിൽ ചികിത്സ തേടി. വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ എസ്എഫ്ഐ പ്രതിഷേധിച്ചു.
ബസ് സ്റ്റോപ്പിൽ ആൺകുട്ടികൾക്കൊപ്പം പെൺകുട്ടികളും ; പാലക്കാടും സദാചാര ആക്രമണം
4/
5
Oleh
evisionnews