Type Here to Get Search Results !

Bottom Ad

സൗദി അറേബ്യയുടെ ആവശ്യപ്രകാരം പരസ്യങ്ങള്‍ നീക്കം ചെയ്തതായി യൂട്യൂബ്

ജിദ്ദ: അധിക്ഷേപകരമാകുംവിധം പരസ്യ നയങ്ങള്‍ ലംഘിക്കുന്ന ത് തടയാന്‍ നിരവധി അടിയന്തര നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് യൂട്യൂബ് അറിയിച്ചു. ഇത്തരം സംഭവങ്ങൾ തടയാൻ മറ്റ് പരിഹാരമാർഗങ്ങൾ കണ്ടെത്താൻ ശ്രമിക്കുകയാണെന്നും യൂട്യൂബ് അറിയിച്ചു. സൗദി അറേബ്യയിലെ ജനറൽ കമ്മീഷൻ ഫോർ ഓഡിയോ വിഷ്വൽ മീഡിയ (ജിസിഎഎം), കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി കമ്മീഷൻ (സിഐടിസി) എന്നിവ ഞായറാഴ്ച ജനപ്രിയ പ്ലാറ്റ്ഫോമിൽ പോസ്റ്റ് ചെയ്തതും മൂല്യങ്ങൾക്ക് അനുസൃതമല്ലാത്തതുമായ അപകീർത്തികരമായ പരസ്യങ്ങൾ നീക്കം ചെയ്യണമെന്ന് യൂട്യൂബിനോട് അഭ്യർത്ഥിച്ചു. ദുരുപയോഗം ലക്ഷ്യമിടുന്ന യൂട്യൂബിലെ ചില പരസ്യങ്ങൾക്ക് താൽക്കാലിക നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. അടുത്തിടെ യൂട്യൂബ് പ്ലാറ്റ്ഫോമിൽ പ്രത്യക്ഷപ്പെട്ട അപകീർത്തികരമായ പരസ്യങ്ങൾ നീക്കം ചെയ്തതായി യൂട്യൂബ് പ്രഖ്യാപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad