Thursday, 21 July 2022

ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു; തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്

ശ്രീലങ്കയിൽ നിന്ന് ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നതായി സൂചനയുണ്ട്. ഇതുമായി ബന്ധപ്പെട്ട രഹസ്യവിവരത്തെ തുടർന്ന് തമിഴ്നാട്ടിലെ 22 സ്ഥലങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി. ചെന്നൈ, തിരുപ്പൂർ, ചെങ്കൽപേട്ട്, തിരുച്ചിറപ്പള്ളി ജില്ലകളിലെ വിവിധ സ്ഥലങ്ങളിലാണ് റെയ്ഡ് നടന്നത്. സംഭവത്തിൽ പങ്കുണ്ടെന്ന് കരുതുന്നവരുടെ സ്ഥലങ്ങളിലാണ് പരിശോധന നടത്തിയതെന്നാണ് വിവരം. റെയ്ഡിൽ ഏതാനും ഡിജിറ്റൽ ഉപകരണങ്ങളും ചില രേഖകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു. പാക്കിസ്ഥാൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന മയക്കുമരുന്ന്, ആയുധക്കടത്തുകാരനായ ഹാജി സലീമിന്‍റെ സംഘമാണ് ശ്രീലങ്ക വഴി ആയുധങ്ങളും ലഹരിയും കടത്തുന്നതെന്നാണ് വിവരം. ശ്രീലങ്കൻ മയക്കുമരുന്ന് മാഫിയ അംഗങ്ങളായ ഗുണ എന്ന ഗുണശേഖരൻ, പുഷ്പരാജ എന്ന പൂക്കുട്ടി ഖന്ന എന്നിവർ വഴിയാണ് ഹാജി സലീം ആയുധങ്ങൾ കടത്താൻ ശ്രമിക്കുന്നത്. എൽ.ടി.ടി.ഇ.യെ പുനരുജ്ജീവിപ്പിക്കുന്നതും ഈ സംഘങ്ങളുടെ ലക്ഷ്യമാണെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ സൂചന നൽകി. ഇതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകളെ തുടർന്ന് ജൂലൈ എട്ടിനാണ് എൻഐഎ കേസ് രജിസ്റ്റർ ചെയ്തത്.

Related Posts

ശ്രീലങ്ക വഴി ആയുധങ്ങളും മയക്കുമരുന്നും കടത്തുന്നു; തമിഴ്‌നാട്ടിൽ എൻഐഎ റെയ്ഡ്
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.