Type Here to Get Search Results !

Bottom Ad

മഴ തുടരുമെന്ന് മുന്നറിയിപ്പ്: കാസര്‍കോട് ഉള്‍പ്പടെ 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Uploading: 371712 of 478271 bytes uploaded.

കേരളം (www.evisionnews.in): സംസ്ഥാനത്ത് കനത്തമഴ തുടരുമെന്ന് മുന്നറിയിപ്പ്. 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളിലാണ് അലര്‍ട്ട്. അടുത്ത നാല് ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. 24 മണിക്കൂറില്‍ 64.5 മില്ലി മീറ്റര്‍ മുതല്‍ 115.5 മില്ലി മീറ്റര്‍ വരെയുള്ള മഴയാണ് ശക്തമായ മഴ കൊണ്ട് അര്‍ത്ഥമാക്കുന്നത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad