ദുബായ്: നിരവധി ആളുകളുടെ പ്രിയപ്പെട്ട നഗരമാണ് ദുബായ്. പല കാര്യങ്ങളിലും ദുബായ് ലോകത്ത് ഒന്നാം സ്ഥാനത്താണ്. പ്രീമിയർ ഇൻ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് പ്രകാരം, ലോകത്ത് ഏറ്റവും കൂടുതൽ ആളുകൾ അവധിക്കാലം ആഘോഷിക്കാനോ സമയം ചെലവഴിക്കാനോ ആഗ്രഹിക്കുന്ന ലോകത്തിലെ ഒന്നാം നമ്പർ നഗരമാണ് ദുബായ്. 21 രാജ്യങ്ങളിൽ നിന്നുള്ള ആളുകൾ അവരുടെ സമയം ചെലവിടാൻ ആഗ്രഹിക്കുന്ന നഗരമായി ദുബായിയെ കാണുന്നു. തൊട്ടുപിന്നാലെ രണ്ടാം സ്ഥാനത്ത് 16 രാജ്യങ്ങളിൽ നിന്നുള്ളർക്ക് താൽപര്യം ഫ്രാൻസിലെ പാരിസ് നഗരമാണ്. ഗൂഗിൾ സെർച്ചിൽ നിന്നുള്ള വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നഗരങ്ങൾ തിരഞ്ഞെടുത്തതെന്ന് റിപ്പോർട്ടിൽ പറയുന്നു.
ഏറ്റവും കൂടുതൽ ആളുകൾ അവധി ആഘോഷിക്കാൻ ആഗ്രഹിക്കുന്ന നഗരമായി ദുബായ്
4/
5
Oleh
evisionnews