Friday, 29 July 2022

സുരേഷ്​ഗോപി-ജോഷി ചിത്രം പാപ്പൻ തിയേറ്ററുകളിൽ

മലയാളി പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം 'പാപ്പൻ' തീയേറ്ററുകളിലെത്തി. ഒരുകാലത്ത് തിയേറ്ററുകളെ പിടിച്ചുകുലുക്കിയ സുരേഷ് ഗോപി-ജോഷി കോമ്പോയുടെ തിരിച്ചുവരവിന്‍റെ ആവേശത്തിലാണ് പ്രേക്ഷകർ. സുരേഷ് ഗോപി ആരാധകരും സിനിമാപ്രേമികളും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് പാപ്പൻ. അബ്രഹാം മാത്യു മാത്തൻ എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പാപ്പൻ ഒരു കൊലപാതക ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രമായിരിക്കും. മകൻ ഗോകുൽ സുരേഷും ആദ്യമായി സുരേഷ് ഗോപിക്കൊപ്പം അഭിനയിക്കുന്ന ചിത്രം കൂടിയാണിത്. ആർ ജെ ഷാൻ ആണ് ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സുരേഷ് ഗോപിയെ കൂടാതെ കനിഹ, നൈല ഉഷ, നീത പിള്ള, ആശാ ശരത്, കനിഹ, ചന്ദുനാഥ്, വിജയരാഘവൻ, ടിനി ടോം, ഷമ്മി തിലകൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

Related Posts

സുരേഷ്​ഗോപി-ജോഷി ചിത്രം പാപ്പൻ തിയേറ്ററുകളിൽ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.