Sunday, 24 July 2022

സൂര്യയെ കുത്താൻ പാഞ്ഞ് കാളക്കൂറ്റൻ; ഞെട്ടി ആരാധകർ

വെട്രിമാരൻ സംവിധാനം ചെയ്യുന്ന 'വാടിവാസൽ' എന്ന ചിത്രത്തിൽ സൂര്യയാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ജെല്ലിക്കെട്ടിന്‍റെ പശ്ചാത്തലത്തിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. സൂര്യയുടെ ജന്മദിനത്തോടനുബന്ധിച്ചു ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സൂര്യ ചിത്രത്തിനായി ജെല്ലിക്കെട്ട് പരിശീലിക്കുന്നതിനിടെയുള്ള രംഗങ്ങളാണ് പകർത്തിയിരിക്കുന്നത്.  ഒരു വലിയ കാളയെ അഭിമുഖീകരിക്കുന്ന സൂര്യയെയാണ് വീഡിയോയിൽ കാണുന്നത്. കാള താരത്തിന് നേരെ ഓടുകയാണ്. എന്നാൽ ധൈര്യം കൈവിടാതെ അതിനെ മെരുക്കാൻ ശ്രമിക്കുകയാണ് താരം. ടീസറിന് വലിയ പ്രതികരണമാണ് ലഭിക്കുന്നത്. സൂര്യയുടെ മറ്റൊരു മാസ്റ്റർപീസ് കൂടി ചിത്രത്തോടൊപ്പം ലഭ്യമാകുമെന്നാണ് ആരാധകരുടെ കമന്‍റുകൾ.  'വാടിവാസൽ' എന്ന പേരിൽ സിഎസ് ചെല്ലപ്പ എഴുതിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്. അച്ഛന്‍റെ മരണത്തിന് ഉത്തരവാദിയായ 'കാരി' എന്ന കാളയെ ജെല്ലിക്കെട്ടിൽ പിടിച്ചുകെട്ടാന്‍ ശ്രമിക്കുന്ന 'പിച്ചി'യുടെ കഥയാണ് പറയുന്നത്. വി ക്രിയേഷൻസിന്‍റെ ബാനറിൽ കലൈപുലി എസ് താണുവാണ് ചിത്രം നിർമ്മിക്കുന്നത്. ജി.വി. പ്രകാശ് കുമാറാണ് സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത്. ആൻഡ്രിയ ജെറമിയ, അമീർ എന്നിവരാണ് പ്രധാന അഭിനേതാക്കൾ.

Related Posts

സൂര്യയെ കുത്താൻ പാഞ്ഞ് കാളക്കൂറ്റൻ; ഞെട്ടി ആരാധകർ
4/ 5
Oleh

Subscribe via email

Like the post above? Please subscribe to the latest posts directly via email.